സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

 


തിരുവനന്തപുരം: (www.kvartha.com 02.12.2017) വാഹനം രജിസ്​റ്റർ ചെയ്ത സംഭവത്തിൽ ബി ജെ പി രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിക്കെതിരെ ൈക്രംബ്രാഞ്ച് കേസെടുത്തു. വ്യാജരേഖ ചമച്ച് പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിനാണ് കേസ്. തിരുവനന്തപുരം ആർ ടി ഒയുടെ പരാതിയിൽ വ്യാജരേഖ ചമക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾക്ക് ഐ പി സി 464, 468 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റ്ർ ചെയ്തത്. ലക്ഷങ്ങളുടെ നികുതിവെവെട്ടിപ്പിനായി വ്യാജരേഖ ചമച്ച് സുരേഷ്ഗോപി പുതുച്ചേരിയിൽ രണ്ട് ആഡംബര കാർ രജിസ്​റ്റർ ചെയ്തതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് കാരണം സർക്കാറിന് 40 ലക്ഷം രൂപയാണ് നഷ്ടമായത്.

എം പിയായതിനു ശേഷവും മുമ്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്മ​െൻറ് 3 സി എ എന്ന വിലാസത്തിലാണ് വാഹനം രജിസ്​റ്റര്‍ ചെയ്തത്. എന്നാല്‍, ഈ പേരില്‍ അവിടെ അപ്പാര്‍ട്മ​െൻറില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. വാഹനത്തി​െൻറ ശരിയായ രേഖകൾ ഹാജരാക്കാൻ മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടെങ്കിലും താരം ഹാജരാക്കിയിരുന്നില്ല.

സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

നേരത്തെ വ്യാജ വിലാസമുണ്ടാക്കി പുതുച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തതിന് നടൻ ഫഹദ് ഫാസിൽ, നടി അമലാ പോൾ എന്നിവർക്കെതിരെയും ൈക്രംബ്രാഞ്ച് കേസെടുത്തിരുന്നു.

Summary: The state crime branch on Friday registered a criminal case against BJP MP and actor Suresh Gopi for forging documents to register his luxury car in the Union Territory of Puducherry. The case has been registered under IPC sections 464 (forgery) and 468 (forgery for the purpose of cheating).
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia