Royson Vellara | ചലച്ചിത്ര നിര്‍മാതാവ് റോയ്സന്‍ വെള്ളറ അന്തരിച്ചു
May 28, 2022, 15:33 IST
ഗുരുവായൂര്‍: (www.kvartha.com) ചലച്ചിത്ര നിര്‍മാതാവ് റോയ്സന്‍ വെള്ളറ അന്തരിച്ചു. 44 വയസായിരുന്നു. ആര്‍ആര്‍ എന്റര്‍ടെയ്ന്‍മെന്റ് ഉടമ കൂടിയാണ് റോയ്സന്‍. കൊന്തയും പൂണൂലും, സിം, ഉന്നം, 100 ഡിഗ്രി സെല്‍ഷ്യസ് എന്നീ സിനിമകളുടെ നിര്‍മാതാവാണ്.
കാവീട് വെള്ളറ പരേതനായ റപ്പായിയുടെയും ഫിലോമിനയുടെയും മകനാണ്. ഭാര്യ: ഫിന്‍സി. മക്കള്‍: റോഫിന്‍, റോഷിന്‍, റോണ്‍വിന്‍. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് കാവീട് സെന്റ് ജോസഫ്സ് പള്ളിയില്‍ നടന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.