'ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്'; ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജനഗണമനയുടെ പ്രോമോ വിഡിയോ പുറത്തുവിട്ടു
Jan 26, 2021, 12:23 IST
കൊച്ചി: (www.kvartha.com 26.01.2021) ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജനഗണമനയുടെ പ്രോമോ വിഡിയോ പുറത്തുവിട്ടു. ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രമാണെന്നാണ് പ്രെമോ തരുന്ന സൂചനകള്‍. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ജനഗണമന.
പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജെക്സ് ബിജോയ്. ജനഗണമന 2021 പകുതിയോടെ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട പ്രതിയായ പൃഥ്വിരാജിനെ ചോദ്യം ചെയ്യുന്ന പൊലീസ് ഓഫീസര്‍ ആയിട്ടാണ് സുരാജ് പ്രോമോ വീഡിയോയില്‍ എത്തുന്നത്. ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Keywords: News, Kerala, State, Kochi, Cinema, Business, Finance, Video, Entertainment, YouTube, Prithvi Raj, Suraj Venjaramood, Film Jana gana mana movie promo Prithviraj and Suraj venjaramoodu directed by Dijo Jose Antony
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.