നടിക്ക് നേരെ നടന്ന ലൈംഗിക അധിക്രമം; രോഷത്തോടെ സിനിമാ മേഖല,പ്രമുഖര്‍ പ്രതികരിക്കുന്നു
Feb 19, 2017, 13:00 IST
ആക്രമിച്ചവരെ മനുഷ്യരായി കണക്കാക്കാന്‍ കഴിയില്ല. കാരണം സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്തവരാണ് അവര്‍. ഇത്തരക്കാരെ എന്തുകൊണ്ട് തൂക്കിക്കൊല്ലുന്നില്ല എന്ന കാര്യത്തില്‍ അത്ഭുതമുണ്ടെന്നാണ് യുവതാരം കാളിദാസ് കുറിച്ചത്. സംഭവം ഞെട്ടിച്ചുകളഞ്ഞുവെന്നും താരം കുറിച്ചു.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് നടി ഭാമ ആവശ്യപ്പെട്ടു. സാധാരണ ഗതിയില്‍ മറ്റ് സ്ത്രീകളേക്കാള്‍ സിനിമ താരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയുണ്ട് . എന്നിട്ടും ഇങ്ങനെ ഒരു ആക്രമണം നടന്നത് ഞെട്ടിപ്പിക്കുന്നതാണെന്നാണ് ഭാമ പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അത് നടിമാര്‍ പുറത്ത് പറയില്ലെന്ന് കരുതിയിട്ടാണോ ആളുകള്‍ ഇങ്ങനെ ചെയ്യുന്നത് എന്നും നടിമാരെ എന്തും ചെയ്യാമെന്നാണോ ഇവരുടെ വിചാരം എന്നും ഭാമ ചോദിക്കുന്നു.
ആക്രമണത്തിനെതിരെ ശക്തമായ ഭാഷയിലാണ് നടി റിമാ കല്ലിങ്കലിന്റെ പ്രതികരണം. ഇന്നു നിന്റെ ധൈര്യത്താല്‍ നീ പതിവിലും സുന്ദരിയായിരിക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം.
ആണ്‍കുട്ടികളെ മര്യാദയും പെണ്‍കുട്ടികളെ കരാട്ടെയും പഠിപ്പിക്കേണ്ട അവസ്ഥയാണു കേരളത്തിലെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് പ്രതികരിച്ചു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു സംവിധായകന്‍ മേജര്‍ രവി ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണവും കടുത്ത നടപടിയും വേണമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് ആവശ്യപ്പെട്ടിരുന്നു. നടനും കൊല്ലം എംഎല്‍എയുമായ മുകേഷും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ടൊവിനോ തോമസ്, വിനയ് ഫോര്‍ട്ട്, മീര നന്ദന്‍, കെ പി എസി ലളിത തുടങ്ങിയവരൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read:
സ്വത്ത് പ്രശ്‌നം സംബന്ധിച്ച് ചര്‍ച്ചക്ക് പോയ യുവാക്കളെ മുറിയില്‍ പൂട്ടിയിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; ഒരാളുടെ നില ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Film industry protest against attack on actress, Kochi, Director, Actress, Cinema, Entertainment, News, Facebook, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.