പീഡനം വെറും രണ്ടര മണിക്കൂര്‍ മാത്രമെന്ന് ന്യായീകരിച്ചയാള്‍ക്ക് ചാനല്‍ ബഹിഷ്‌കരണം; പക്ഷേ, നികേഷ് കുമാര്‍ ചെയ്തതെന്താണ്

 


തിരുവനന്തപുരം: (www.kvartha.com 29.06.2017) നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ നടിക്കെതിരായ അതിക്രമത്തെ ലഘുവാക്കി ചിത്രീകരിച്ച ഫിലിം ചേംബര്‍ പ്രതിനിധിയെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കി. പെണ്‍കുട്ടിക്ക് രണ്ടര മണിക്കൂര്‍ മാത്രമല്ലേ പീഡനം നേരിടേണ്ടി വന്നുള്ളു എന്നും അതിന്റെ പേരില്‍ ദിലീപ് നാലര മാസമായി പീഡിപ്പിക്കപ്പെടുകയാണ് എന്നുമാണ് ഇയാള്‍ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞത്.

അപ്പോള്‍ത്തന്നെ അവതാരകന്‍ വിനു വി ജോണ്‍ ചുട്ട മറുപടി കൊടുത്തിരുന്നു. അതിനു ശേഷം അയാളോട് ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നു മാത്രമല്ല ഇനി ചര്‍ച്ചയ്ക്ക് വിളിക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു. ' താങ്കള്‍ക്ക് നാണമില്ലേ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ ന്യായീകരിക്കാനും ആരോപണ വിധേയനു വേണ്ടി വക്കാലത്തെടുക്കാനും. അതിവിടെ ഇറക്കേണ്ട. താങ്കള്‍ കൂടുതല്‍ സംസാരിച്ചാല്‍ ഈ ചര്‍ച്ച കൂടുതല്‍ അധമമായിപ്പോകും. ' എന്നാണ് വിനു വി ജോണ്‍ പ്രതികരിച്ചത്. അതിനു ശേഷം ഏഷ്യാനെറ്റ് എഡിറ്റോറിയല്‍ ടീം സജദി നന്ദ്യാട്ടിനെ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 പീഡനം വെറും രണ്ടര മണിക്കൂര്‍ മാത്രമെന്ന് ന്യായീകരിച്ചയാള്‍ക്ക് ചാനല്‍ ബഹിഷ്‌കരണം; പക്ഷേ, നികേഷ് കുമാര്‍ ചെയ്തതെന്താണ്

അതേസമയം, കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയിലെ എം വി നികേഷ് കുമാര്‍ ഷോയില്‍ നടന്‍ ദിലീപ് പങ്കെടുത്ത് നടിയേക്കുറിച്ച് വളരെ മോശമായി സംസാരിച്ചിട്ടും ദിലീപിന് തക്ക മറുപടി കൊടുക്കാന്‍ നികേഷിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ സജി നന്ദ്യാട്ടിന്റെ തരംതാണ പരാമര്‍ശങ്ങളെ സമൂഹ മാധ്യമങ്ങളിലും പുറത്തും വിമര്‍ശിക്കുന്ന വിമന്‍ കളക്ടീവ് പ്രതിനിധികളും ദിലീപിനെ വിമര്‍ശിച്ചുവെന്ന് വരുത്തുക മാത്രമാണ് ചെയ്തത്. നടിയെ നുണ പരിശോധന നടത്തണമെന്ന് പറഞ്ഞ സലിംകുമാറിനെയും നടിയുടെ പേര് പറഞ്ഞ അജു വര്‍ഗീസിനെയുമാണ് അവര്‍ കാര്യമായി വിമര്‍ശിച്ചത്.

മാധ്യമങ്ങളില്‍ ദിലീപിനെതിരെ വിമര്‍ശനം രൂക്ഷമായതോടെയാണ് അമ്മ യോഗത്തില്‍ ദിലീപിന് ഖേദം പ്രകടിപ്പിക്കേണ്ടി വന്നത്.

കിളിരൂര്‍, കവിയൂര്‍ കേസുകളില്‍ ആരോപണ വിധേയനായ സജി നന്ദ്യാട്ടാണ് മുമ്പ് ചില പ്രമുഖ സിപിഎം നേതാക്കളുടെ മക്കളെ ഉള്‍പ്പെടുത്തി ഫൈവ് ഫിങ്കേഴ്‌സ് എന്ന സിനിമ നിര്‍മിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് പീഡനക്കേസുകളില്‍ ഇയാളുടെ പേര് വന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ മോശം പരാമര്‍ശത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അതിരൂക്ഷമായ ആക്രമണമാണ് ഇയാള്‍ക്കെതിരെ നടക്കുന്നത്.

Also Read:
വീടിനു നേരെ കല്ലേറ്, ചോദിക്കാന്‍ ചെന്നയാള്‍ക്ക് മര്‍ദനം, കസ്റ്റഡിയിലെടുത്ത പോലീസിനു നേരെ കൈയ്യേറ്റം; ഒറ്റ ദിവസം കൊണ്ട് മൂന്ന് കേസുകളില്‍ പ്രതിയായ യുവാവ് ജയിലിലായി
Keywords: Film chamber representative used bad terms against actress, Channel has been excluded him, Thiruvananthapuram, News, Meeting, Criticism, Asianet-TV, Allegation, Cinema, Entertainment, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia