ദൃശ്യം 2 ഒ ടി ടി റിലീസ് ചെയ്യുന്നതില്‍ മോഹന്‍ലാലിനെതിരെ ഫിലിം ചേംബര്‍
Jan 1, 2021, 16:14 IST
കൊച്ചി: (www.kvartha.com 01.01.2021) മോഹന്‍ലാല്‍ സിനിമ ദൃശ്യം 2 ഒ ടി ടി റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം ചേമ്പര്‍ രംഗത്ത്. ഫിലിം ചേമ്പര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
തിയേറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം, നിങ്ങളും മോഹന്‍ലാല്‍- എന്നാണ് അനില്‍ തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
സിനിമ സംഘടനകളുടെ നേതാക്കളായ മോഹന്‍ലാലും ദൃശ്യത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സിനിമ ഒ ടി ടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാണ്. തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റാണ് ആന്റണി പെരുമ്പാവൂര്‍. നേതാക്കള്‍ തന്നെ ഒ ടി ടി റിലീസിന് മുന്‍കൈ എടുക്കുന്നത് അമിതലാഭം ആഗ്രഹിച്ചാണ്. ഇത് മലയാള സിനിമ വ്യവസായത്തോട് ചെയ്യുന്ന വലിയ തെറ്റാണെന്നും ബഷീര്‍ പറഞ്ഞു.
അതേസമയം തിയേറ്റര്‍ തുറക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഇതല്ലാതെ മറ്റ് നിര്‍വാഹമില്ലെന്നാണ് സിനിമയുടെ സംവിധായകന്‍ ജിത്തു ജോസഫ് പ്രതികരിച്ചത്.
Keywords: Film Chamber President Anil Thomas against Mohanlal Drishyam 2 Release, Kochi, News, Cinema, Theater, Mohanlal, Criticism, Trending, Kerala.
തിയേറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം, നിങ്ങളും മോഹന്‍ലാല്‍- എന്നാണ് അനില്‍ തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
മലയാളത്തില്‍ ആദ്യമായി ഒ ടി ടി റിലീസ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് സിനിമയാണ് ദൃശ്യം 2. ഈ മാസം അവസാനം ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം പുറത്തിറങ്ങുക. റിലീസ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാണ്. തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റാണ് ആന്റണി പെരുമ്പാവൂര്‍. നേതാക്കള്‍ തന്നെ ഒ ടി ടി റിലീസിന് മുന്‍കൈ എടുക്കുന്നത് അമിതലാഭം ആഗ്രഹിച്ചാണ്. ഇത് മലയാള സിനിമ വ്യവസായത്തോട് ചെയ്യുന്ന വലിയ തെറ്റാണെന്നും ബഷീര്‍ പറഞ്ഞു.
അതേസമയം തിയേറ്റര്‍ തുറക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഇതല്ലാതെ മറ്റ് നിര്‍വാഹമില്ലെന്നാണ് സിനിമയുടെ സംവിധായകന്‍ ജിത്തു ജോസഫ് പ്രതികരിച്ചത്.
Keywords: Film Chamber President Anil Thomas against Mohanlal Drishyam 2 Release, Kochi, News, Cinema, Theater, Mohanlal, Criticism, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.