റംസാനിൽ ബിക്കിനിയണിഞ്ഞു; ദംഗൽ നായികയെ പൊങ്കാലയിട്ട് വിശ്വാസികൾ

 


മുംബൈ: (www.kvartha.com 09.06.2017) ബിക്കിനിയിട്ട് ഫോട്ടോയെടുത്തത് ഇത്ര വിവാദമാവുമെന്ന് ദംഗൽ നായിക ഫാത്തിമ സന ഷേക്ക് സ്വപ്നത്തിൽപ്പോലും കരുതിക്കാണില്ല. റംസാൻ മാസത്തിൽ ബിക്കിനിയിട്ട് ചിത്രത്തിന് പോസ് ചെയ്തതിനാണ് ഫാത്തിമയെ സോഷ്യൽ മീഡിയ തെറിയഭിഷേകത്തിൽ മുക്കുന്നത്.

ആഫ്രിക്കയിലെ മാൾട്ട ബീച്ചിൽ ബിക്കിനിയിട്ട് വിശ്രമിക്കുന്ന ചിത്രം ഫാത്തിമ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. മാൾട്ട ബീച്ചിൽ ഉലാത്തുന്നതും വിശ്രമിക്കുന്നതുമായ ചിത്രങ്ങളാണ് ഫാത്തിമ ഇൻസ്റ്റാ ഗ്രാമിൽ പോസ്റ്റ് ചെയ്തത്. റംസാൻ മാസത്തിൽ ഇത്തരത്തിലൊരു ചിത്രം പോസ്റ്റ് ചെയ്തത് ശരിയായില്ലെന്നാണ് വിമർശനം. ഫാത്തിമയെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇഷ്ടമുള്ള വേഷം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നാണ് എതിർ വിഭാഗം വാദിക്കുന്നത് .
റംസാനിൽ ബിക്കിനിയണിഞ്ഞു; ദംഗൽ നായികയെ പൊങ്കാലയിട്ട് വിശ്വാസികൾ

ആമിർ ഖാൻ നായകനാകുന്ന ഥഗ്സ് ഒഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായാണ് മാൾട്ടയിലെത്തിയത്. അമിതാഭ് ബച്ചൻ, കത്രീന കൈഫ് തുടങ്ങിയവരും ഈ ചിത്രത്തിൽ ഉണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Dangal girl Fatima Sana Shaikh is back under the spotlight. The actress posted a couple of pictures of herself in a swimsuit on Instagram and the reactions she got were, let’s just say - varied.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia