Mohanlal's Birthday | 'സഹോദരനിര്‍വിശേഷമായ സൗഹൃദം സ്‌നേഹമായി മാറി, ഈ മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേര്‍ത്തുപിടിക്കുമ്പോള്‍ അഭിമാനം തോന്നുന്നു'; മോഹന്‍ലാലിന് പിറന്നാളാശംസയുമായി മുന്‍മന്ത്രി ഷിബു ബേബി ജോണ്‍

 



കൊച്ചി: (www.kvartha.com) മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ തന്നെ ആശംസാ പോസ്റ്റുകള്‍ വന്നു തുടങ്ങി. ഇപ്പോഴിതാ ആരാധകര്‍ക്കും കലാകാരന്‍മാര്‍ക്കുമൊപ്പം മോഹന്‍ലാലിന് പിറന്നാളാശംസയുമായി എത്തിയിരിക്കുകയാണ് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍. 

മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലുമായുള്ള തന്റെ സൗഹൃദത്തേക്കുറിച്ച് ഫേസ്ബുകില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം മനസുതുറന്നത്. മോഹന്‍ലാല്‍ തന്റെ പ്രിയ സുഹൃത്താണെന്നും ഈ സൗഹൃദത്തില്‍ അഭിമാനം തോന്നുന്നെന്നും അദ്ദേഹം കുറിച്ചു. 

35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിര്‍വിശേഷമായ സ്‌നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേര്‍ത്തുപിടിക്കുമ്പോള്‍ അഭിമാനമാണ്. അഭിമാനമാണ് ഈ സൗഹൃദം. ഷിബു ബേബി ജോണ്‍ എഴുതി. 

Mohanlal's Birthday | 'സഹോദരനിര്‍വിശേഷമായ സൗഹൃദം സ്‌നേഹമായി മാറി, ഈ മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേര്‍ത്തുപിടിക്കുമ്പോള്‍ അഭിമാനം തോന്നുന്നു'; മോഹന്‍ലാലിന് പിറന്നാളാശംസയുമായി മുന്‍മന്ത്രി ഷിബു ബേബി ജോണ്‍


2021ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചവറയില്‍ ഷിബു ബേബി ജോണ്‍ മത്സരിച്ചപ്പോള്‍ മോഹന്‍ലാല്‍ ആശംസയര്‍പിക്കാന്‍ എത്തിയിരുന്നു.

തന്റെ 62-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് മോഹന്‍ലാല്‍. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഖത്വറില്‍ നിന്നുള്ള വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. ഫാന്‍സ് പങ്കുവച്ച വീഡിയോയില്‍ താരം കേക് മുറിക്കുകയും പിന്നീട് അല്ലിയാമ്പല്‍ കടവില്‍ എന്ന് തുടങ്ങുന്ന ഗാനം പാടുകയും ചെയ്യുന്നു. ഭാര്യ സുചിത്ര, സുഹൃത്തും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂര്‍, മറ്റ് സുഹൃത്തുക്കള്‍ എന്നിവര്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ കേക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചിരിക്കുന്നതായി വീഡിയോയില്‍ കാണുന്നത്. 

Keywords:  Ex minister,News,Kerala,State,Kochi,Mohanlal,Actor,Entertainment,Cinema,Top-Headlines,Celebration,Facebook, Ex minister Shibu Baby John's birthday wishes to actor Mohanlal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia