Pathaan Controversy | 'പത്താന്‍' വിവാദം: ശാരൂഖിന്റെ കോലം കത്തിച്ച് ബഹിഷ്‌കരണ ആഹ്വാനം; ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നും പ്രതിഷേധക്കാര്‍, വീഡിയോ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com) നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് 'പത്താന്‍'. ബോളിവുഡ് ഏറെ പ്രതീക്ഷ അര്‍പിക്കുന്ന ചിത്രത്തിന് പക്ഷേ ആദ്യ ഗാനത്തിന്റെ പേരില്‍ തുടക്കത്തില്‍ തന്നെ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരിക്കുകയാണ്. 

രണ്ട് ദിവസം മുന്‍പാണ് ചിത്രത്തിലെ 'ബെഷ്‌റം രംഗ്' എന്ന ഗാനം റിലീസ് ചെയ്തത്. ദീപിക വന്‍ ഗ്ലാമറസ് ലുകിലെത്തിയ ഗാനം ഞൊടിയിടകൊണ്ട് പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഗാനരംഗത്തിലെ ഒരു ഭാഗത്ത് കാവി നിറത്തിലുള്ള ബികിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ഇത് ഒരു വിഭാഗം ആളുകളെ ചൊടിപ്പിക്കുകയായിരുന്നു. 
Aster mims 04/11/2022

ഈയവസരത്തിലാണ് പ്രതിഷേധം കൊഴുത്തതോടെ ശാരൂഖിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വീര്‍ ശിവജി എന്ന സംഘടന അംഗങ്ങളാണ് കോലം കത്തിച്ചതെന്ന് ടൈംസ് നൗ റിപോര്‍ട് ചെയ്യുന്നു. ഇതിന്റെ വീഡിയോകളും ട്വിറ്റര്‍ പേജുകളില്‍ പ്രചരിക്കുന്നുണ്ട്. 

Pathaan Controversy | 'പത്താന്‍' വിവാദം: ശാരൂഖിന്റെ കോലം കത്തിച്ച് ബഹിഷ്‌കരണ ആഹ്വാനം; ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നും പ്രതിഷേധക്കാര്‍, വീഡിയോ


കൂടാതെ ബോയ്‌കോട് പത്താന്‍ കാംപയ്‌നുകളും പുറത്തെത്തി. ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നാണ് വിവരം.  

സിദ്ധാര്‍ഥ് ആനന്ദ് ആണ് ആക്ഷന്‍ ത്രിലര്‍ ഗണത്തില്‍ പെടുന്ന പത്താന്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സല്‍മാന്‍ ഖാന്റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. 

അതേസമയം, സിനിമയ്‌ക്കെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു. 'പത്താന്‍' സിനിമ പിഴവുകള്‍ നിറഞ്ഞതും വിഷലിപ്തമായ മാനസികാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതുമാണെന്നും മിശ്ര ആരോപിച്ചിരുന്നു. 'ബെഷ്‌റം രംഗ്' എന്ന ഗാനത്തിന്റെ വരികള്‍, പാട്ടില്‍ ധരിച്ചിരിക്കുന്ന കാവി, പച്ച വസ്ത്രങ്ങള്‍ എന്നിവ മാറ്റേണ്ടതുണ്ട്. അല്ലെങ്കില്‍ ചിത്രത്തിന്റെ പ്രദര്‍ശനം മധ്യപ്രദേശില്‍ നടത്തണോ വേണ്ടയോ എന്ന് സര്‍കാരിന് ആലോചിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞിരുന്നു. 

Keywords: News,National,India,Mumbai,Entertainment,Cinema,Protest,Sharukh Khan,Minister,Social-Media,Top-Headlines,Trending,Controversy, Effigy of SRK burnt in protest against Pathaan movie in Indore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia