ദുൽഖർ സൽമാൻ - അമൽ നീരദ് ചിത്രത്തിന് പേരിട്ടു

 


കോട്ടയം: (www.kvartha.com 02.02.2017) മാസങ്ങളായി ദുൽഖർ ആരാധകർ ആകാംക്ഷ
യോടെ കാത്തിരിക്കുന്ന ദുൽഖർ - അമൽ നീരദ് ചിത്രത്തിന് പേരായി. സിഐഎ (കോമ്രേഡ് ഇൻ അമേരിക്ക) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ദുൽഖർ സൽമാൻ ഔദ്യോഗികമായി ഫെയ്‌സ്ബുക്കിലൂടെയാണ് ചിത്രത്തിൻറെ പേര് പുറത്ത് വിട്ടിരിക്കുന്നത്.

 ദുൽഖർ സൽമാൻ - അമൽ നീരദ് ചിത്രത്തിന് പേരിട്ടു


അമൽ നീരദിന്റെ സിനിമയിൽ ആദ്യമായിട്ടാണ് ദുൽഖർ അഭിനയിക്കുന്നത് എന്നത് കൊണ്ട് തന്നെ വൻ പ്രതീക്ഷയാണ് സിനിമയെ കുറിച്ച് ആരാധകർക്കുള്ളത് . ഛായാഗ്രാഹകൻ സികെ മുരളീധരന്റെ മകൾ കാർത്തികയാണ് ദുൽഖറിന്റെ നായികയായി എത്തുന്നത് .

സൗബിൻ ഷാഹിർ, ജിനു ജോസഫ്, ജോൺ വിജയ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. രണദിവെ ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീതവും നിർവ്വഹിക്കുന്ന ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഷിബിൻ ഫ്രാൻസിന് ആണ്.

 ദുൽഖർ സൽമാൻ - അമൽ നീരദ് ചിത്രത്തിന് പേരിട്ടു

ചിത്രത്തിൽ പാലാക്കാരൻ അജിയായാണ് ദുൽഖർ വേഷമിടുന്നത്. പാലാ, കോട്ടയം, രാമപുരം, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിൻറെ ലൊക്കേഷനുകൾ.

 ദുൽഖർ സൽമാൻ - അമൽ നീരദ് ചിത്രത്തിന് പേരിട്ടു

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ജോമോന്റെ സുവിശേഷങ്ങളാണ്' ദുൽഖറിന്റേതായി ഒടുവിലിറങ്ങിയ സിനിമ. ഈ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്.

Summary: Dulquer Salman Amal Neerad movie set name. Most anticipated movie of Dulquer Salman directed by Amal Neerad have set name as CIA(Comrade In America). The film is scripted by Shibin Francis and music by Gopi Sundar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia