Dulquer Salmaan | അഭിനയം നിര്‍ത്തണമെന്നും അതിന് കൊള്ളാത്തവനാണെന്നുമൊക്കെ ചിലര്‍ പറഞ്ഞിട്ടുണ്ട്; അതൊക്കെ വളരെ കഠിനമായി തോന്നി; ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍
Sep 15, 2022, 12:49 IST
കൊച്ചി: (www.kvartha.com) സിനിമ ജീവിതത്തില്‍ കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ചുപ് റിവഞ്ച് ഓഫ് ദ ആര്‍ടിസ്റ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.
ദുല്‍ഖറിന്റെ വാക്കുകള്‍:
ചില ആളുകള്‍ തന്നെ കുറിച്ച് വളരെ മോശമായി എഴുതിയിട്ടുണ്ട്, അതെല്ലാം വായിക്കേണ്ടി വന്നിട്ടുണ്ട്. ഞാന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നും അതിന് കൊള്ളാത്തവനാണെന്നും മറ്റും പറഞ്ഞു. അതെല്ലാം വളരെ കഠിനമായി തോന്നിയിട്ടുണ്ട്.
ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ് റിവഞ്ച് ഓഫ് ദ ആര്‍ടിസ്റ്റ്. ആര്‍ ബല്‍കി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 23 നാണ് തിയറ്ററുകളില്‍ എത്തുന്നത്. റൊമാന്റിക് സൈകോളജികല്‍ ത്രില്ലറായ ചിത്രം വിമര്‍ശനങ്ങള്‍ നേരിട്ട് പോരാടി വളരാന്‍ ശ്രമിക്കുന്ന ഒരു കലാകാരന്റെ ജീവിതമാണ് പറയുന്നത്.
പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹോപ് പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്.
Keywords: Dulquer Salmaan: People Have Even Written In Their Reviews That I Should Quit Movies, Kochi, News, Dulquar Salman, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.