'സല്യൂട്' പോസ്റ്റെര്‍ പങ്കുവച്ച് മമ്മൂട്ടി; ഡിക്യു വീണ്ടും ഫോണ്‍ അടിച്ചുമാറ്റിയോ എന്ന് ആരാധകര്‍
Dec 22, 2021, 12:33 IST
കൊച്ചി: (www.kvartha.com 22.12.2021) ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'സല്യൂടി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റെര്‍ മമ്മൂട്ടി ഫേസ്ബുകിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഇത് ദുല്‍ഖറിന്റെ പണിയാണെന്നാണ് ആരാധകരുടെ കമെന്റ്.
'ദുല്‍ഖര്‍ വീണ്ടും പണി തുടങ്ങി', 'ഡിക്യു സാര്‍ വീണ്ടും ഫോണ്‍ വാങ്ങിയോ', 'തന്റെ ടൈംലൈനിലെ പോസ്റ്റ് കണ്ട മമ്മൂക്ക: 'വെളച്ചില്‍ എടുക്കരുത് കേട്ടോ', ഇത്തരത്തില്‍ രസകരമായ കമെന്റുകളാണ് കമെന്റ് ബോക്‌സ് നിറയെ.
ദുല്‍ഖറിന്റെ കുറുപ്പ് സിനിമയുടെ റിലീസ് സമയത്തും മമ്മൂട്ടി ഫേസ്ബുകില്‍ പോസ്റ്റെര്‍ പങ്കുവച്ചിരുന്നു. പിന്നീട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ദുല്‍ഖര്‍ താനാണ് വാപ്പച്ചിയുടെ ഫേസ്ബുകില്‍ പോസ്റ്റെര്‍ പങ്കുവച്ചതെന്ന് പറയുകയുണ്ടായി. ഇപ്പോള്‍ സല്യൂടിന്റെ ഫേസ്ബുക് പോസ്റ്റിന് താഴെ ആരാധകര്‍ കമെന്റ് ചെയ്യുന്നതും ഇക്കാര്യമാണ്.
അതേസമയം റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് സല്യൂട്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. അരവിന്ദ് കരുണാകരന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് നായിക. ജനുവരി 14നാണ് ചിത്രം തിയറ്ററിലെത്തുന്നതെന്ന് ചൊവ്വാഴ്ചയാണ് ഔദ്യോഗികമായി ദുല്‍ഖര്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്.
Keywords: News, Kerala, State, Kochi, Entertainment, Cinema, Social Media, Facebook Post, Facebook, Business, Finance, ‘Dulquer replaces Mammootty’s phone’; Fans’ response to ‘Salute’ post
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.