പിറന്നാള്‍ ദിനത്തില്‍ കുഞ്ഞു മാലാഖയെ ആരാധകര്‍ക്ക് മുന്നില്‍ കാട്ടി ദുല്‍ഖര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 29.07.2017) രണ്ടുമാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുഞ്ഞുമാലാഖയെ ആരാധകര്‍ക്ക് മുന്നില്‍ കാട്ടി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മെയ് അഞ്ചിനാണ് ദുല്‍ഖര്‍- അമാല്‍ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞു പിറന്നത്. കാത്തിരുന്ന രാജകുമാരി പിറന്നു എന്നു പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. എന്നാല്‍ കുഞ്ഞിന്റെ ചിത്രമെന്ന പേരില്‍ ചില വ്യാജ ചിത്രങ്ങള്‍ പുറത്തു വരികയും ദുല്‍ഖര്‍ അതിനോടു പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇത്തരം വ്യാജവാര്‍ത്തകള്‍ തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും സമയമാകുമ്പോള്‍ കുഞ്ഞിന്റെ ചിത്രം പുറത്തുവിടുമെന്നും ദുല്‍ഖര്‍ നേരത്തെ പറഞ്ഞിരുന്നു. മരിയം അമീറ സല്‍മാന്‍ എന്നാണ് ദുല്‍ഖറിന്റെ രാജകുമാരിയുടെ പേര്. കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടിരുന്നില്ലെങ്കിലും കുഞ്ഞുരാജകുമാരിയുടെ വിശേഷങ്ങള്‍ ദുല്‍ഖര്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു.

  പിറന്നാള്‍ ദിനത്തില്‍ കുഞ്ഞു മാലാഖയെ ആരാധകര്‍ക്ക് മുന്നില്‍ കാട്ടി ദുല്‍ഖര്‍

ദുല്‍ഖറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഫാന്‍സ്‌പേജുകളാണ് കുടുംബവുമൊത്തുള്ള ദുല്‍ഖറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്നാല്‍ ഇത് ദുല്‍ഖറിന്റെ കുഞ്ഞുതന്നെയാണോ എന്ന കാര്യത്തില്‍ ദുല്‍ഖര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കുഞ്ഞുരാജകുമാരിയോടും ഭാര്യ അമാലിനോടുമൊപ്പമുള്ള ദുല്‍ഖര്‍ ചിത്രം വെര്‍ച്വല്‍ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

2011 ഡിസംബറിലായിരുന്നു ദുല്‍ഖറിന്റേയും അമാലിന്റേയും വിവാഹം. ആറുവര്‍ഷത്തിനുശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നത്.

Also Read:
കാസര്‍കോട്ട് വിദ്യാര്‍ത്ഥികളും യുവാക്കളും ലഹരിയില്‍ മുങ്ങുന്നു; സ്‌കൂളുകളില്‍ അക്രമം നടത്തുന്ന കുട്ടികള്‍ക്ക് മാഫിയ സംരക്ഷണം, പോലീസ് നിഷ്‌ക്രിയം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dulquar Salman Amal with their princess Maryam Ameerah Salman, Couples, News, Fake, Facebook, Birthday Celebration, Photo, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script