ജോസ് തോമസ് എന്ന പേരില്‍ പ്രചരിക്കുന്ന മരണവാര്‍ത്തയിലെ ആള്‍ താനല്ല; ഫെയ്‌സ്ബുക്ക് ലൈവ് വിഡിയോയിലൂടെ വന്ന് സംവിധായകന്‍ ജോസ് തോമസ്
Nov 9, 2019, 11:10 IST
കൊച്ചി: (www.kvartha.com 09.11.2019) ജോസ് തോമസ് എന്ന പേരില്‍ പ്രചരിക്കുന്ന മരണവാര്‍ത്തയിലെ ആള്‍ താനല്ല, വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് ലൈവ് വിഡിയോയിലൂടെ വന്ന് സംവിധായകന്‍ ജോസ് തോമസ്.
കിളിമാനൂരിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ നടനും നാടക, ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് (58) അന്തരിച്ചിരുന്നു.
കോട്ടയം കുടമാളൂര്‍ സ്വദേശിയായ ജോസ് തോമസ് അന്‍പതിലേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസില്‍ ദീര്‍ഘകാലം മാധ്യമ പ്രവര്‍ത്തകനായിരുന്നു. ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അന്‍പതിലേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു.
നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങളും പലതവണ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
എന്നാല്‍ ഈ വാര്‍ത്ത ടിവിയില്‍ കണ്ടതോടെയാണ് പലരും ഇത് സംവിധായകന്‍ ജോസ് തോമസ് ആണെന്ന് തെറ്റിദ്ധരിച്ച് തന്റെ കുടുംബത്തെ വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തില്‍ മരണപ്പെട്ട ജോസ് തോമസ് അന്‍പതിലേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസില്‍ ദീര്‍ഘകാലം മാധ്യമ പ്രവര്‍ത്തകനായിരുന്നു.
സംവിധായകന്‍ ജോസ് തോമസിന്റെ വാക്കുകള്‍ ഇങ്ങനെ:
ഇന്ന് രാവിലെ ടിവി ചാനലുകളില്‍ ജോസ് തോമസ് എന്നൊരാള്‍ അപകടത്തില്‍ മരിച്ചതായി വാര്‍ത്തകളില്‍ കണ്ടു. ഇത് അറിഞ്ഞതും എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സങ്കടത്തോടെ എന്നെയും എന്റെ വീട്ടുകാരെയും വിളിച്ചു. എന്റെ സഹോദരങ്ങള്‍പോലും ഞെട്ടിപ്പോയി. ഈ വാര്‍ത്ത അറിഞ്ഞിട്ടും ഭയപ്പെട്ട് വിളിക്കാതിരിക്കുന്ന ആളുകള്‍ക്കാണ് ഈ വിഡിയോ.
ചലച്ചിത്ര പ്രവര്‍ത്തകനും ഏഷ്യാനെറ്റിലെ ഉദ്യോഗസ്ഥനുമായ ജോസ് തോമസാണ് മരിച്ചത്. എന്റെ സമപ്രായക്കാരനാണ് അദ്ദേഹവും. എനിക്ക് അടുത്തറിയാവുന്ന ആളുമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. സംശയിക്കേണ്ട, ഭയപ്പെടേണ്ട ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട്.
മീനാക്ഷി കല്യാണം, മായാമോഹിനി, ശൃംഗാരവേലന്‍, സ്വര്‍ണക്കടുവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോസ് തോമസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Director Jose Thomas live video about death news, Kochi, News, Cinema, Dead, Accidental Death, Director, Kottayam, Video, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.