ഹ്രസ്വചിത്രം പ്രകാശനം ചെയ്തതിന് തൊട്ടു പിന്നാലെ സംവിധായകന്‍ വാഹനാപകടത്തില്‍ മരിച്ചു

 


കൊച്ചി: (www.kvartha.com 30.08.2020) ഹ്രസ്വചിത്രം പ്രകാശനം ചെയ്തതിന് തൊട്ടു പിന്നാലെ സംവിധായകന്‍ വാഹനാപകടത്തില്‍ മരിച്ചു. 'ലോക്ക് ഡൗണായ ഓണം' എന്ന ഹ്രസ്വചിത്രം ഒരുക്കിയ സലീഷ് വെട്ടിയാട്ടിലാണ്(42) അങ്കമാലിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. സലീഷ് ഓടിച്ചിരുന്ന കാര്‍ ഡിവൈഡറിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ് ളവര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.

സലീഷ് സംവിധാനം ചെയ്ത 'ലോക്ക് ഡൗണായ ഓണം' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനം ഞായറാഴ്ച രാവിലെ ചാലക്കുടിയിലെ കലാഭവന്‍ മണിയുടെ രാമന്‍ സ്മാരക കലാഗ്രഹത്തില്‍ വെച്ച് കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോക്ടര്‍ ആര്‍ എല്‍ വി രാമകൃഷ്ണനും രാജന്‍പിദേവിന്റെ മകന്‍ ജൂബില്‍ രാജന്‍ പി ദേവും ചേര്‍ന്ന് പ്രകാശനം ചെയ്തിരുന്നു. ഈ ചടങ്ങിനുശേഷമാണ് സലീഷ് എറണാകുളത്തേക്ക് തിരിച്ചത്.

ഹ്രസ്വചിത്രം പ്രകാശനം ചെയ്തതിന് തൊട്ടു പിന്നാലെ സംവിധായകന്‍ വാഹനാപകടത്തില്‍ മരിച്ചു

എസ്സാര്‍ മീഡിയ യൂ ട്യൂബിലൂടെ ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് 'ലോക്ക് ഡൗണായ ഓണം' പ്രേക്ഷകരുടെ മുന്നിലെത്തിക്കാനിരിക്കെയാണ് സംവിധായകന്റെ ആകസ്മിക വിയോഗം. സംവിധായകന്റെ വലിയ ആഗ്രഹമായതിനാല്‍ ചിത്രം ഞായറാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

സോഹന്‍ സീനുലാല്‍, സുമേഷ് തമ്പി, അംബിക മോഹന്‍, ദേവിക, പ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് സലീഷ് വെട്ടിയാട്ടില്‍ 'ലോക് ഡൗണ്‍ ആയ ഓണം ' എന്ന ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.

ഇടപ്പളളിയില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കുട്ടന്‍ ആലപ്പുഴ നിര്‍വ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫ് എഴുതുന്നു.

നിര്‍മ്മാണം-മുസ്തഫ കെ എ,അസോസിയേറ്റ് ഡയറക്ടര്‍- എം സജയന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സരുണ്‍ വാസുദേവ്,മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രലങ്കാരം-ബിജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റെനി ജോസഫ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Keywords:  Director died in a car accident shortly after the release of the short film, Kochi, News, Accidental Death, Accident, Cinema, Release, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia