Bandra | ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീപിന്റെ 'ബാന്ദ്ര' തീയറ്ററുകളിലേക്ക്
Nov 8, 2023, 14:49 IST
കൊച്ചി: (KVARTHA) പ്രേക്ഷകരും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ദിലീപ്-അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'ബാന്ദ്ര' നവംബര്‍ 10 ന് തീയറ്ററുകളിലേക്ക് എത്തും. സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് യു/എ (U/A) സെര്‍ടിഫികറ്റാണ് ലഭിച്ചിരിക്കുന്നത്. 'ബാന്ദ്ര' ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ്.
ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത പാന്‍ ഇന്‍ഡ്യന്‍ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ബാന്ദ്രയില്‍ ആലയായി ദിലീപ് എത്തുമ്പോള്‍ നായിക തമന്ന ആണ്.
ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. മംമ്ത മോഹന്‍ദാസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ ഒരുങ്ങുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം.
Keywords: News, Kerala, Cinema, Actor, Actress, Malayalam Movie, Dileep, Tamanna, Bandra, Dileep's new film Bandra will released in theaters on November 10.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.