Saif Ali Khan | ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ മക്കളായ സാറ, ഇബ്രാഹിം, തൈമൂര്‍, ജെഹ് എന്നിവര്‍ക്ക് അദ്ദേഹത്തിന്റെ 5000 കോടിവരുന്ന സ്വത്ത് അനന്തരാവകാശമായി ലഭിക്കില്ല? കാരണമുണ്ട്
Aug 10, 2022, 19:54 IST
മുംബൈ: (www.kvartha.com) സെയ്ഫ് അലി ഖാന്‍ ബോളിവുഡ് താരം മാത്രമല്ല പടൗഡിയിലെ ഒമ്പതാമത്തെ നവാബ് കൂടിയാണ്. മരിച്ചുപോയ പിതാവും മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരവുമായ മന്‍സൂര്‍ അലി ഖാന്‍ പടൗഡിയില്‍ നിന്നാണ് അദ്ദേഹത്തിന് ഈ പദവി ലഭിച്ചത്. ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നില്‍ നിന്നാണ് താരത്തിന്റെ ബോളിവുഡിലേക്കുള്ള പ്രവേശനം.
ഹരിയാനയിലെ പടൗഡി കൊട്ടാരവും ഭോപാലിലെ മറ്റൊരു കുടുംബ സ്വത്തും ഉള്‍പെടുന്ന അദ്ദേഹത്തിന്റെ ആകെ ആസ്തികള്‍ 5000 കോടിയാണ്. സെയ്ഫും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കരീന കപൂറും ഹരിയാന നവാബ്മാരുടെ ഈ തറവാട്ടിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പതിവായി എത്താറുണ്ട്.
സെയ്ഫിന്റെ അച്ഛനെയും മുത്തച്ഛനെയും ഇവിടെയാണ് അടക്കം ചെയ്തത്. അതുകൊണ്ടുതന്നെ സെയ്ഫിന് ഇവിടം അവധിക്കാലം ആസ്വദിക്കാനുള്ള ഒരു സ്ഥലം എന്നതിലുപരി വികാരപരമായ അര്‍ഥവുമുണ്ട്.
തന്റെ പിതാവില്‍ നിന്ന് സ്വത്ത് കൈപ്പറ്റിയതുപോലെ മക്കളായ സാറാ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍, തൈമൂര്‍ അലി ഖാന്‍, ജഹാംഗീര്‍ അലി ഖാന്‍ എന്നിവര്‍ക്ക് സ്വത്ത് വിട്ടുകൊടുക്കാനാണ് സെയ്ഫ് താല്‍പര്യപ്പെടുന്നത്. എന്നാല്‍ അത് വലിയ വെല്ലുവിളിയാണെന്നാണ് അറിയുന്നത്.
പ്രത്യക്ഷത്തില്‍, ഹൗസ് ഓഫ് പടൗഡിയുടെ സ്വത്തുക്കളും മറ്റ് പ്രസക്തമായ സ്വത്തുക്കളുമെല്ലാം ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ വിവാദ ശത്രു തര്‍ക്ക നിയമത്തിന്റെ പരിധിയില്‍ പെടുന്നതാണ്. ഇക്കാരണങ്ങളാല്‍ കോടിക്കണക്കിന് വില വരുന്ന ഈ സ്വത്തുക്കളുടെ അവകാശവാദം ആര്‍ക്കും ഉന്നയിക്കാന്‍ കഴിയില്ല.
എന്നിരുന്നാലും, സെയ്ഫിന്റെ 5,000 കോടിയുടെ സ്വത്തില്‍ തങ്ങളുടെ അവകാശവാദം ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹൈകോടതിയെ സമീപിക്കാവുന്നതാണ്. എന്നാല്‍ ഈ ശ്രമത്തില്‍ പരാജയപ്പെട്ടാല്‍, ബന്ധപ്പെട്ട അധികാരികള്‍ക്ക് രാഷ്ട്രപതിയെയും സുപ്രീം കോടതിയെയും സമീപിക്കാവുന്നതാണ്.
ബ്രിടീഷുകാരുടെ കാലത്തെ നവാബായിരുന്ന സെയ്ഫിന്റെ മുത്തച്ഛന്‍ ഹമീദുള്ള ഖാന്‍ തന്റെ എല്ലാ സ്വത്തുക്കളും വിവരിക്കുന്ന ഒരു രേഖയും അവശേഷിപ്പിച്ചിട്ടില്ലെന്നും ഉറവിടങ്ങള്‍ സൂചിപ്പിക്കുന്നു. ഇക്കാരണത്താല്‍, കുടുംബത്തിനകത്ത്, പ്രത്യേകിച്ച് സെയ്ഫിന്റെ പാകിസ്താന്‍ മുത്തശ്ശിയുടെ പിന്‍ഗാമികള്‍ക്കിടയില്‍ ചില സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കാം. ഈ നിയമപരമായ പരിഗണനകളെല്ലാം കണക്കിലെടുക്കുമ്പോള്‍, ഹരിയാനയിലും ഭോപാലിലുമുള്ള തന്റെ ഭൂമിയും സ്വത്തുക്കളും സെയ്ഫ് മക്കളായ സാറ, ഇബ്രാഹിം, തൈമൂര്‍, ജഹാംഗീര്‍ എന്നിവര്‍ക്ക് വിട്ടുകൊടുക്കാനുള്ള സാധ്യത വളരെ കുറവാണ്.
അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന ആദിപുരുഷിന്റെ ഷൂടിംഗ് തിരക്കിലാണ് ഇപ്പോള്‍ സെയ്ഫ്. രാമായണത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ പ്രഭാസ്, കൃതി സനോന്‍, സണ്ണി സിംഗ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Keywords: Did you know Saif Ali Khan's kids Sara, Ibrahim, Taimur and Jeh might not be able to inherit his close to Rs 5,000 property?, Mumbai, News, Bollywood, Cine Actor, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.