Nayanthara- Vignesh | വിവാഹസമ്മാനമായി വിഘ്നേഷ് ശിവന് നയന്‍താര നല്‍കിയത് 20 കോടിയുടെ ബംഗ്ലാവ്; ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സമ്മാനം 5 കോടി വിലവരുന്ന ഡയമന്‍ഡ് മോതിരമെന്നും റിപോര്‍ടുകള്‍

 


ചെന്നൈ: (www.kvartha.com) കഴിഞ്ഞദിവസമാണ് തെന്നിന്‍ഡ്യന്‍ താരം നയന്‍താരയുടേയും സംവിധായകനും നിര്‍മാതാവുമായ വിഘ്നേഷ് ശിവന്റേയും വിവാഹം നടന്നത്. മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് വിവാഹം റിപോര്‍ട് ചെയ്തത്. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അടുത്ത കുടുംബാംഗങ്ങളും സിനിമാലോകത്തെ സുഹൃത്തക്കളും സന്നിഹിതരായിരുന്നു.

രാധിക ശരത്കുമാര്‍, ശരത്കുമാര്‍, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ശാരൂഖ് ഖാന്‍, കാര്‍ത്തി, ദിവ്യദര്‍ശിനി, ദിലീപ്, എ എല്‍ വിജയ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു.

ഇപ്പോള്‍ വിവാഹസമ്മാനമായി വിഘ്നേഷ് ശിവന് നയന്‍താര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഈ ബംഗ്ലാവിന്റെ ഡോക്യുമെന്റേഷന്‍ ജോലികള്‍ പൂര്‍ത്തിയായി. വിഘ്നേഷിന്റെ പേരിലാണ് ബംഗ്ലാവ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും റിപോര്‍ടില്‍ പറയുന്നു.

വിഘ്‌നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയന്‍താര 30 പവന്‍ സ്വര്‍ണാഭരണങ്ങളും സമ്മാനിച്ചിട്ടുണ്ട്. തന്റെ അടുത്ത ബന്ധുക്കള്‍ക്ക് താരം ഒരുപാട് ആഡംബര വസ്തുക്കളും സമ്മാനിച്ചുവെന്നും റിപോര്‍ട് വ്യക്തമാക്കുന്നു.

അതേസമയം വിവാഹ ചടങ്ങില്‍ നയന്‍താര ധരിച്ചിരുന്ന സ്വര്‍ണം മുഴുവന്‍ വിഘ്‌നേഷ് വാങ്ങിയതാണെന്നും ഇവയ്ക്ക് വേണ്ടി രണ്ടര മുതല്‍ മൂന്ന് കോടി രൂപ വരെ ചിലവിട്ടുവെന്നും റിപോര്‍ടുണ്ട്. ഇതിന് പുറമെ നയന്‍താരയ്ക്ക് അഞ്ച് കോടി രൂപ വിലമതിക്കുന്ന വജ്രമോതിരവും വിഘ്‌നേഷ് സമ്മാനമായി നല്‍കിയിരുന്നു.

വിവാഹ ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവനാണ് പുറത്തു വിട്ടത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ലായിരുന്നു. സിനിമാ മേഖലയിലുള്ളവര്‍ക്ക് മാത്രമായി വിവാഹ സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹ ചടങ്ങുകള്‍ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുന്നുണ്ട്. വിവാഹ ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ ടി ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിനാണ്.

ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. പിന്നീട് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

 Nayanthara- Vignesh | വിവാഹസമ്മാനമായി വിഘ്നേഷ് ശിവന് നയന്‍താര നല്‍കിയത് 20 കോടിയുടെ ബംഗ്ലാവ്; ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സമ്മാനം 5 കോടി വിലവരുന്ന ഡയമന്‍ഡ് മോതിരമെന്നും റിപോര്‍ടുകള്‍


Keywords: Did Nayan give this extravagant gift to Vignesh Shivan on their wedding day?,Chennai, News, Marriage, Actress, Director, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia