അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് നടന്ന ബ്രിക്സ് ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി ധനുഷ്; ചിത്രം അസുരന്‍

 


പനാജി: (www.kvartha.com 28.11.2021) അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് നടന്ന ബ്രിക്സ് ചലച്ചിത്ര മേളയില്‍ തിളങ്ങി തമിഴ് നടന്‍ ധനുഷ്. മികച്ച നടനുള്ള പുരസ്‌കാരമാണ് മേളയില്‍ ധനുഷ് സ്വന്തമാക്കിയത്. അസുരന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ധനുഷിന്റെ അവാര്‍ഡു നേട്ടം. മികച്ച ബ്രിക്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം ദക്ഷിണാഫ്രികന്‍ ചിത്രം ബരാകാതും റഷ്യന്‍ ചിത്രം ദ സണ്‍ എബൗവ് മി നെവര്‍ സെറ്റ്സും പങ്കിട്ടു.

അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് നടന്ന ബ്രിക്സ് ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി ധനുഷ്; ചിത്രം അസുരന്‍

മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ബ്രസീല്‍ സംവിധായിക ലൂസിയ മൊറാദ് സ്വന്തമാക്കി. ബ്രസീലിയന്‍ ചിത്രം അന്നയിലെ സംവിധാന മികവിനാണ് ലൂസിയ മൊറാദ് പുരസ്‌കാരം നേടിയത്. മികച്ച നടിക്കുള്ള പുരസ്‌കാരം ഓണ്‍ വീല്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലാറ ബൊസോണി നേടി.

ആദ്യമായാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ബ്രിക്സ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ബ്രസീല്‍, റഷ്യ, ഇന്‍ഡ്യ, ചൈന, ദക്ഷിണാഫ്രിക തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങള്‍.

ജൂറിയിലെ ഒരോരുത്തരും ബ്രിക്സ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു. രാഹുല്‍ റാവയില്‍ (ജൂറി ചെയര്‍പേഴ്സണ്‍) (ഇന്‍ഡ്യ), മരിയ ബ്ലാഞ്ചെ അല്‍സിന ഡി മെന്‍ഡോണ (ബ്രസീല്‍), താണ്ടി ഡേവിഡ്സ് (ദക്ഷിണാഫ്രിക), നീന കൊച്ചെലിയേവ (റഷ്യ), ഹൗ കെമിംഗ് (ചൈന) എന്നിവരാണ് മറ്റു അംഗങ്ങള്‍.

Keywords:  Dhanush wins Best Actor for ‘Asuran’ at BRICS Film Festival, Goa, News, Cinema, Award, Entertainment, Cine Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia