യത്രയ്ക്കും ലിംഗയ്ക്കും ഒപ്പം വീണ്ടും പൊതുവേദിയിലെത്തി ധനുഷ്; കണ്ടാല്‍ അച്ഛനും മക്കളും ആണെന്ന് തോന്നില്ലെന്നും സഹോദരങ്ങളെപ്പോലെയുണ്ടെന്നും ആരാധകര്‍, ചിത്രം വൈറല്‍
Mar 21, 2022, 14:42 IST
ചെന്നൈ: (www.kvartha.com 21.03.2022) ഇപ്പോഴിതാ മാസങ്ങള്‍ക്കുശേഷം മക്കള്‍ക്കൊപ്പം വീണ്ടും ഒരു പൊതുവേദിയിലെത്തി തെന്നിന്‍ഡ്യന്‍ നടന്‍
ധനുഷ്. അച്ഛന്റെയും മക്കളുടെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍ ആവുകയാണ്. ചെന്നൈയില്‍ ഇളയരാജയുടെ നേതൃത്വത്തില്‍ നടന്ന സംഗീതനിശ റോക് വിത് രാജയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ധനുഷും മക്കളായ യത്രയും, ലിംഗയും.
മക്കള്‍ക്കൊപ്പം വേദിയിലിരുന്ന് പരിപാടി ആസ്വദിക്കാനെത്തിയ ധനുഷിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഐശ്വര്യയുമായുള്ള വേര്‍പിരിയലിനുശേഷം മക്കള്‍ക്കൊപ്പം ധനുഷ് ആദ്യമായാണ് ഒരു പൊതുവേദിയില്‍ എത്തുന്നത് എന്നതാണ് ഈ ചിത്രങ്ങളില്‍ ആരാധകര്‍ക്കുള്ള കൗതുകം.
കണ്ടാല്‍ അച്ഛനും മക്കളും ആണെന്ന് തോന്നില്ലെന്നും സഹോദരങ്ങളെപ്പോലെ ഉണ്ടെന്നുമൊക്കെയുള്ള ആരാധക അഭിപ്രായങ്ങളില്‍ കമന്റ് ബോക്‌സുകള്‍ നിറയുന്നുണ്ട്. ആരാധകര്‍ക്കിടയില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയ ഒന്നായിരുന്നു നടന്‍ ധനുഷിന്റെയും സംവിധായിക ഐശ്വര്യയുടെയും വിവാഹമോചനം. ജനുവരി 17നാണ് തങ്ങളുടെ സമൂഹ മാധ്യമ ഹാന്‍ഡിലുകളിലൂടെ ഇരുവരും ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ തീരുമാനത്തെ മാനിക്കണമെന്നും സ്വകാര്യത നല്‍കണമെന്നും അതേ കുറിപ്പില്‍ ഇരുവരും അഭ്യര്‍ഥിച്ചിരുന്നു.
അതേസമയം ഐശ്വര്യ പുറത്തിറക്കിയ പുതിയ മ്യൂസിക് വീഡിയോ കഴിഞ്ഞ ദിവസം ധനുഷ് സ്വന്തം സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പങ്കുവച്ചിരുന്നു. സുഹൃത്ത് എന്നായിരുന്നു ഈ ട്വീറ്റില്‍ ധനുഷ് ഐശ്വര്യയെ വിശേഷിപ്പിച്ചത്.
'പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും', എന്നാണ് ധനുഷ് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയായി 'നന്ദി ധനുഷ്' എന്നായിരുന്നു റിട്വീറ്റ് ചെയ്ത് ഐശ്വര്യ കുറിച്ചത്. പിന്നാലെ കമന്റുമായി ആരാധകരും രംഗത്തെത്തി. പിണക്കം മറന്ന് ധനുഷും ഐശ്വര്യയും പരസ്പരം ഒന്നിക്കണമെന്നായിരുന്നു പലരുടെയും കമന്റുകള്‍.
Keywords: News, National, India, Chennai, Actor, Entertainment, Divorce, Cinema, Children, Social Media, Dhanush Makes First Public Appearance With Sons Yatra And Linga After Split With Aishwaryaa Rajinikanth#Dhanush with his sons at #RockWithRaaja concert. pic.twitter.com/sCQwZWJHkN
— Manobala Vijayabalan (@ManobalaV) March 18, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.