വെള്ളിത്തിരയിലേക്കുള്ള മകളുടെ അരങ്ങേറ്റം കാണാന്‍ ശ്രീദേവി ഇല്ല; ധഡക് ട്രയിലര്‍ പുറത്തിറങ്ങി, വീഡിയോ കാണാം
Jun 12, 2018, 14:53 IST
മുംബൈ: (www.kvartha.com 12.06.2018) ശ്രീദേവി ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച മകളുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം സഫലമാകുമ്പോള്‍ ഇത് കാണാന്‍ ശ്രീദേവി ഇല്ല. ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറും ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറും പ്രധാന വേഷത്തിലെത്തുന്ന 'ധഡക്' ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മുംബൈയില്‍ കപൂര്‍ കുടുംബത്തിന്റെ സാന്നിധ്യത്തിലായിരുന്നു ട്രെയിലര്‍ റിലീസ്.
മറാത്തി ചിത്രമായ 'സൈറാതി'ന്റെ റീമേക്കാണ് ധഡക്. ദേശീയ അവാര്‍ഡ് നേടിയ സൈറാത് താനും അമ്മ ശ്രീദേവിയും ഒരുമിച്ചിരുന്നാണ് കണ്ടതെന്നും തന്നെ അതുപോലൊരു ചിത്രത്തിന്റ ഭാഗമാക്കാനാണ് അമ്മ ആഗ്രഹിച്ചിരുന്നതെന്നും ജാന്‍വി ട്രെയിലര്‍ ലോഞ്ചില്‍ പറഞ്ഞു.
'ഞാന്‍ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു. എല്ലാ വികാരങ്ങളും ഉള്‍കൊണ്ട് കഠിനാധ്വാനം ചെയ്യുക. ഇതായിരുന്നു അമ്മ ശ്രീദേവി എനിക്ക് തന്ന ഉപദേശം'. സ്‌നേഹവും പിന്തുണയുമായി പിതാവ് ബോണി കപൂറും എനിക്കൊപ്പമുണ്ടായിരുന്നു - ജാന്‍വി കൂട്ടിച്ചേര്‍ത്തു.
Keywords: India, National, News, Mumbai, Video, Cinema, Sreedevi, Entertainment, Dhadak trailer released: Brother Shahid Kapoor shares the trailer of Ishaan Khatter's Bollywood debut film

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.