ഫോ‍ർബ്സിന്‍റെ താരപ്പട്ടികയിൽ ദീപിക പദുക്കോണും

 


മുംബൈ: (kvartha.com 25.08.2016) ഫോർബ്സ് മാഗസിൻ തയ്യാറാക്കിയ ലോകത്തേറ്റവും പ്രതിഫലം പറ്റുന്ന നടിമാരുടെ പട്ടികയിൽ ദീപിക പദുക്കോണും. പട്ടികയിൽ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യൻ നടിയാണ് ദീപിക. പട്ടികയിൽ പത്താം സ്ഥാനമാണ് ഇന്ത്യൻ സുന്ദരിക്കുള്ളത്.

ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ച ഏക നടിയാണ് ദീപിക പദുകോൺ. മാത്രമല്ല, പട്ടികയിലെ ഏകപുതുമുഖവും ദീപിക തന്നെ. 10 ദശലക്ഷം ഡോളറാണ് ദീപികയുടെ ഇപ്പോഴത്തെ ആകെ പ്രതിഫലം. സിനിമയിൽ നിന്ന് മാത്രമല്ല, പരസ്യം, മറ്റ് കരാറുകൾ എന്നിവയിൽ നിന്നെല്ലാമുള്ള പണത്തിന്‍റെ കണക്കാണിത്.

2015 ജൂൺ ഒന്നുമുതൽ 2016 ജൂൺ ഒന്നുവരെ നികുതി അടച്ച പണത്തിന്‍റെ കണക്ക്
ഫോ‍ർബ്സിന്‍റെ താരപ്പട്ടികയിൽ ദീപിക പദുക്കോണും
അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

തുടർച്ചയായ രണ്ടാം വർഷവും ജെനിഫർ ലോറൻസാണ് ഒന്നാം സ്ഥാനത്ത്. 46 ദശലക്ഷം ഡോളറാണ് ജെനിഫറിന്‍റെ സമ്പാദ്യം. മെലിസ മക്കാർത്തിയാണ് രണ്ടാം സ്ഥാനത്ത്. സ്കാർലറ്റ് യോഹാൻസൺ മൂന്നാമതുണ്ട്.
SUMMARY: There was a time when Deepika Padukone's claim to fame arguably was being Ranbir Kapoor's girlfriend. We've come far, far away from that. Forbes has released its list of the highest paid actresses in the world and Deepika Padukone currently ranks number 10 on that list.

Keywords: Deepika Padukone, Claim, Fame, Arguably, Ranbir Kapoor, Girlfriend, Forbes, Released, Highest paid, Actresses, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia