പുതിയ ചിത്രം 'ചേര'യുടെ ഫസ് റ്റ് ലുക് പോസ്റ്റര്‍ ഫേസ്ബുകില്‍ പങ്കുവെച്ചതിന് പിന്നാലെ നടന്‍ കുഞ്ചോകോ ബോബനെതിരെ സൈബര്‍ ആക്രമണം

 


കൊച്ചി: (www.kvartha.com 22.08.2021) പുതിയ ചിത്രം 'ചേര'യുടെ ഫസ് റ്റ് ലുക് പോസ്റ്റര്‍ ഫേസ്ബുകില്‍ പങ്കുവെച്ചതിന് പിന്നാലെ നടന്‍ കുഞ്ചോകോ ബോബനെതിരെ സൈബര്‍ ആക്രമണം. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ചേര'.

പുതിയ ചിത്രം 'ചേര'യുടെ ഫസ് റ്റ് ലുക് പോസ്റ്റര്‍ ഫേസ്ബുകില്‍ പങ്കുവെച്ചതിന് പിന്നാലെ നടന്‍ കുഞ്ചോകോ ബോബനെതിരെ സൈബര്‍ ആക്രമണം

കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി 'ചേര'യുടെ പോസ്റ്ററിന് സാമ്യമുണ്ടെന്നാരോപിച്ചാണ് സൈബര്‍ ആക്രമണം. ക്രിസ്ത്യാനികളെ സിനിമയിലൂടെ മോശമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും ഇവര്‍ ആരോപിക്കുന്നു.

മൈകലാഞ്ജലോയുടെ ലോകപ്രശസ്ത ശില്‍പമായ പിയേറ്റയെ അനുകരിച്ചാണ് ചേരയുടെ ഫസ് റ്റ് ലുക് പോസ്റ്റര്‍ നിര്‍മിച്ചിരിക്കുന്നത്. അര്‍ജുന്‍ എംസി നിര്‍മിക്കുന്ന ചിത്രത്തില്‍ നിമിഷ സജയന്‍, റോഷന്‍ മാത്യൂ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Keywords:  Cyber attack against actor Kunchacko Boban, Kochi, News, Cinema, Kunjacko Boban, Attack, Poster, Entertainment, Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia