വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസ്; അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരായ കേസ് ഒഴിവാക്കി

 


കൊച്ചി: (www.kvartha.com 28.08.2019) വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസില്‍ ചലച്ചിത്ര താരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരായ കേസ് ഒഴിവാക്കി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. അമലാ പോളിനെതിരായ കേസില്‍ ഇടപാട് നടന്നത് കേരളത്തിന് പുറത്തായതിനാല്‍ കേസെടുക്കാനാകില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

പുതുച്ചേരിയിലെ തിലാസപ്പെട്ടില്‍ വാടകയ്ക്കു താമസിച്ചെന്ന വ്യാജരേഖ ഉപയോഗിച്ചാണ് അമലാ പോള്‍ തന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നല്‍കിയതായും കോടതിയെ ക്രൈം ബ്രാഞ്ച് അറിയിച്ചു.

 വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസ്; അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരായ കേസ് ഒഴിവാക്കി

പുതുച്ചേരിയില്‍ നിന്ന് വാങ്ങിയ വാഹനം അമല പോള്‍ കേരളത്തില്‍ എത്തിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 1.12 കോടി രൂപ വില വരുന്ന ബെന്‍സ് എസ് ക്ലാസ് കാറാണ് പുതുച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്താല്‍ 20 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ പുതുച്ചേരിയില്‍ നികുതി കുറവായതിനാല്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയായി നല്‍കേണ്ടി വന്നത്.

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അവിടെ സ്ഥിരം താമസിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ നടിക്കു നേരിട്ടറിയാത്ത ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. വ്യാജ രജിസ്‌ട്രേഷന്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഫഹദും അമലാ പോളും ഓരോ കാര്‍ രജിസ്റ്റര്‍ ചെയ്തത് പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

നടന്മാരായ സുരേഷ്‌ഗോപിയേയും ഫഹദ് ഫാസിലിനെയും നേരത്തേ സമാന കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ നികുതി സംബന്ധമായ കാര്യങ്ങള്‍ അറിയില്ലായിരുന്നുവെന്നും ഡീലര്‍മാരാണ് കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് ഇവിടെയെത്തിച്ചതെന്നും ഫഹദ് 2017 ല്‍ മൊഴി നല്‍കിയിരുന്നു. ഈ കേസില്‍ ഫഹദ് ഫാസില്‍ പിഴയടച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഫഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. തുടര്‍ന്ന് 19 ലക്ഷം രൂപ നികുതിയടച്ച് സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തിയെന്നു ഫഹദിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ വാഹന രജിസ്‌ട്രേഷന്‍ സംബന്ധമായി നടന്‍ സുരേഷ് ഗോപിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടി തുടരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Crime Branch withdraws vehicle registration case against Amala Paul and Fahad Fazil, Kochi, News, Trending, Actress, Actor, Crime Branch, Court, Vehicles, Kerala, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia