കോവിഡ് വ്യാപനം: അടഞ്ഞ് കിടക്കുന്ന തിയേറ്ററുകള്‍; ബിഗ് ബജറ്റ് ചിത്രം മാലികും പൃഥ്വിരാജ് നായകനായ കോള്‍ഡ് കേസും ഒടിടി റിലീസിനൊരുങ്ങുന്നു

 


കൊച്ചി: (www.kvartha.com 10.06.2021) നായക മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായക വേഷത്തില്‍ എത്തിയ ബിഗ് ബജറ്റ് ചിത്രം മാലിക് ഒടിടി റിലീസിനൊരുങ്ങുന്നു. കോവിഡും ലോക് ഡൗണും കാരണം തിയേറ്ററുകള്‍ അടഞ്ഞതുകൊണ്ട് സിനിമകള്‍ ഒടിടി ആശ്രയിച്ചാണ് റിലീസ് ചെയ്യുന്നത്. പൃഥ്വിരാജിനെ നായകനാക്കി തനുബാലക്ക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസും ഒടിടി റിലീസിനൊരുങ്ങുന്നു. ഇരുചിത്രങ്ങളുടെയും നിര്‍മാതാവായ ആന്റോ ജോസഫ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2019 സെപ്തംബറില്‍ തുടങ്ങിയതാണ് മാലിക്കിന്റെ ചിത്രീകരണം. മാലിക്കും കോള്‍ഡ് കേസും തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് വേണ്ടി പരമാവധി ശ്രമിക്കുകയും കേരളത്തിലെ തിയേറ്ററുടമകളും ഡിസ്ട്രിബ്യൂടേഴ്‌സ് അസോസിയേഷനും കേരള ഫിലിം ചേംബറും അതിനായി സഹകരിക്കുകയും ചെയ്തതാണ്. കോവിഡിന്റെ വ്യാപനം കുറയുകയും സെകെന്‍ഡ് ഷോ ഉള്‍പ്പെടെയുള്ള പ്രദര്‍ശനങ്ങള്‍ നടത്തുവാന്‍ ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തതുകൊണ്ട് മരയ്ക്കാറിനൊപ്പം 2021 മേയ് 13ന് മാലിക്ക് റിലീസ് ചെയ്യാന്‍ തയ്യാറെടുത്തിരുന്നതാണ്.

കോവിഡ് വ്യാപനം: അടഞ്ഞ് കിടക്കുന്ന തിയേറ്ററുകള്‍; ബിഗ് ബജറ്റ് ചിത്രം മാലികും പൃഥ്വിരാജ് നായകനായ കോള്‍ഡ് കേസും ഒടിടി റിലീസിനൊരുങ്ങുന്നു

എന്നാല്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് വീണ്ടും തിയേറ്ററുകള്‍ അടച്ചിടുകയും ഇനി എന്ന് തിയേറ്ററുകള്‍ തുറക്കും എന്ന് വ്യക്തമല്ലാത്തനാലും സാമ്പത്തിക ബുദ്ധിമുട്ട് നിലനില്‍ക്കുന്നതിനാലും മാലികും കോള്‍ഡ് കേസും ഒടിടിയില്‍ റിലീസ് ചെയ്യാന്‍ ശ്രമിക്കുകയാണ്. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് അയച്ച കത്തില്‍ ആന്റോ ജോസഫ് പറയുന്നു.

Keywords:  Kochi, News, Kerala, Cinema, Entertainment, Actor, Release, COVID-19, Covid expansion, closed theaters: Big budget film Malik and Prithviraj starrer Cold Case are all set for OTT release
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia