Rackets | മൂന്നാർ കേന്ദ്രീകരിച്ച് വീണ്ടും ഓൺലൈൻ പെൺവാണിഭ സംഘം സജീവമാകുന്നതായി പരാതി; 'ഇടപാടുകൾക്ക് എത്തുന്നത് വിദ്യാർഥിനികൾ മുതൽ സിനിമാതാരങ്ങൾ വരെ'
Jan 11, 2023, 10:49 IST
/ അജോ കുറ്റിക്കൻ
ഇടുക്കി: (www.kvartha.com) കോവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ മൂന്നാർ കേന്ദ്രീകരിച്ച് വീണ്ടും ഓൺലൈൻ പെൺവാണിഭ സംഘം സജീവമാകുന്നതായി പരാതി. കോളജ് വിദ്യാർഥിനികൾ മുതൽ സിനിമാതാരങ്ങൾ വരെ ഇടപാടുകൾക്കായി എത്തുന്നുണ്ടെന്നാണ് വിവരം. വൻസംഘമാണ് മൂന്നാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതെന്നാണ് വിവരം.
മൂന്നാറിലെ കോടേജുകളും റിസോർടുകളും കേന്ദ്രീകരിച്ച് ഏജന്റുമാരാണ് പെൺകുട്ടികളെ ആവശ്യക്കാർക്ക് എത്തിക്കുന്നതത്രേ. ഒരു ഫോൺ കോളിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ കോളജ് വിദ്യാർഥിനികൾ മുതൽ സിനിമാതാരങ്ങൾ വരെ ആവശ്യക്കാരുടെ മുന്നിലെത്തിക്കുമെന്നാണ് ഏജന്റുമാർ പറയുന്നതെന്നാണ് വിവരം.
50,000 രൂപ മുതൽ 85,000 രൂപവരെയാണ് സംഘം ഈടാക്കുന്നതെന്നാണ് അറിയുന്നത്. മയക്കുമരുന്ന് ഉൾപെടെയുള്ള ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്ന പെൺകുട്ടികളുണ്ടെന്നും വിവരമുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായതിനാൽ പൊലീസിന്റെ പരിശോധന ഉണ്ടാവില്ലെന്ന ഉറപ്പ് നൽകിയാണ് ഏജന്റുമാർ പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. പെൺകുട്ടികളെ കാണിച്ച ശേഷം തുക ഉറപ്പിച്ചാൽ, റിസോർടുകളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാനും സജ്ജരാണ് ഇക്കൂട്ടരെന്നാണ് സൂചന.
Keywords: Latest-News, Top-Headlines, News, Kerala, Idukki, Munnar, Racket, Police, Case, Students, Cinema, Complaint that online rackets active again in Munnar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.