ഓസ്‌കര്‍ 2022: മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കോഡയ്ക്ക്, നടന്‍ വില്‍ സ്മിത്, നടി ജെസിക; തുടര്‍ച്ചയായ 2-ാം വര്‍ഷവും മികച്ച സംവിധായകയായി ജെയിന്‍ കാംപിയന്‍
Mar 28, 2022, 10:07 IST
ലോസ് ആഞ്ചലസ്: (www.kvartha.com 28.03.2022) ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സിയന്‍ ഹെഡര്‍ സംവിധാനം ചെയ്ത കോഡയ്ക്കാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.
ബദിരരായ കുടുംബത്തില്‍ കേള്‍വി ശക്തിയുള്ള ഏക അംഗമായ പെണ്‍കുട്ടിയുടേയും അവളെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുടേയും കഥ പറയുന്ന കോഡ ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് പുറത്തിറങ്ങിയത്. ഇതാദ്യമായാണ് ഒടിടിയില്‍ ഇറങ്ങിയ ഒരു ചിത്രത്തിന് ഓസ്‌കര്‍ ലഭിക്കുന്നത്.
2014 ല്‍ പുറത്തിറക്കിയ ഫ്രഞ്ച് ചിത്രമായ ലാ ഫിമില്‍ ബെലറിന്റെ ഇന്‍ഗ്ലീഷ് റീമെയ്ക്കാണ് കോഡ. ചൈല്‍ഡ് ഓഫ് അഡള്‍ട്സ് എന്നതാണ് കോഡയുടെ മുഴുവന്‍ പേര്. എമിലിയ ജോണ്‍സ്, ട്രോയ് കോട്സുര്‍, ഡാനിയല്‍ ഡ്യൂറന്റ്, മാര്‍ലി മറ്റ്ലിന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
കോഡയിലെ പ്രകടനത്തിന് ട്രോയ് കോട്സുര്‍ മികച്ച സഹനടനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഫ്രാങ്കി റോസി എന്ന കഥാപാത്രത്തെയാണ് ട്രോയ് അവതരിപ്പിച്ചത്. വില്‍ സ്മിതാണ് മികച്ച നടന്‍. മികച്ച നടി ജെസീത ചെസ്റ്റെയ്ന്‍ ആണ്. ജെയിന്‍ കാംപിയനാണ് മികച്ച സംവിധായിക. 90 വര്‍ഷത്തെ ഓസ്‌കര്‍ ചരിത്രത്തില്‍ ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ജെയിന്‍. ഓസ്‌കര്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് തുടര്‍ച്ചയായി രണ്ട് വര്‍ഷവും പുരസ്‌കാരം സ്ത്രീകള്‍ സ്വന്തമാക്കുന്നത്.
കഴിഞ്ഞ തവണ ക്ലോയി സാവോ ആയിരുന്നു പുരസ്‌കാരത്തിന് അര്‍ഹയായത്. കെനെത് ബ്രനാഗ്, പോള്‍ തോമസ് ആന്‍ഡേഴ്സണ്‍, സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്നീ വിഖ്യാത സംവിധായകരെ തള്ളിയാണ് ജെയിന്‍ ചരിത്ര വിജയം നേടിയത്.
ഇന്‍ഡ്യന്‍ സമയം പുലര്‍ച്ചെ 5.30 നാണ് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. ആകെ 23 മത്സരവിഭാഗങ്ങളില്‍ എട്ടെണ്ണം പ്രഖ്യാപിച്ചത് ചടങ്ങിന് മുന്‍പായിരുന്നു. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കറില്‍ അവതാരകരായി എത്തുന്നത്. കോവിഡ് ഇടവേളയ്ക്ക് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങള്‍ക്കാണ് ഇത്തവണ അകാഡമി നോമിനേഷന്‍ ലഭിച്ചത്.
Keywords: News, World, International, Entertainment, Cinema, Oscar, Award, Actor, Actress, Coda wins best picture OscarThe Oscar for Best Picture goes to... #Oscars pic.twitter.com/bfonM5qClM
— The Academy (@TheAcademy) March 28, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.