തിളക്കമാര്‍ന്ന അഭിനയം കാഴ്ച വെച്ച നടന്‍, വളരെ പെട്ടെന്ന് തന്നെ ഈ ലോകം വിട്ടുപോയി; മരണ വാര്‍ത്തയറിഞ്ഞ് ഞെട്ടിപ്പോയി; ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി

 


ന്യൂഡെല്‍ഹി: (www.kvartha.com 14.06.2020) ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. അനുശോചന സന്ദേശത്തില്‍ അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്;

'സുശാന്ത് സിംഗ് രജ്പുത് ... വളരെ തിളക്കമുള്ള ഒരു യുവ നടന്‍ വളരെ വേഗം പോയി. ടിവിയിലും സിനിമകളിലും അഭിനയത്തില്‍ അദ്ദേഹം മികവ് പുലര്‍ത്തി. സിനിമാ ലോകത്ത് അദ്ദേഹത്തിന്റെ ഉയര്‍ച്ച പലരേയും പ്രചോദിപ്പിക്കുകയും അവിസ്മരണീയമായ നിരവധി അഭിനയങ്ങള്‍ കാട്ടി ആരാധകരെ കീഴടക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തില്‍ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ കുടുംബവും ആരാധകരും എങ്ങനെ ഈ മരണ വാര്‍ത്ത ഉള്‍ക്കൊള്ളും എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഓം ശാന്തി, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

തിളക്കമാര്‍ന്ന അഭിനയം കാഴ്ച വെച്ച നടന്‍, വളരെ പെട്ടെന്ന് തന്നെ ഈ ലോകം വിട്ടുപോയി; മരണ വാര്‍ത്തയറിഞ്ഞ് ഞെട്ടിപ്പോയി; ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി

ഞായറാഴ്ചയാണ് ബാന്ദ്രയിലെ വീട്ടില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.

Keywords:  "Bright Young Actor Gone Too Soon": PM On Sushant Singh Rajput's Death, New Delhi, News, Suicide, Hang Self, Police, Prime Minister, Narendra Modi, Twitter, National, Actor, Cinema, Bollywood.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia