നടി കങ്കണയുടെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിക്കും; നിര്‍മാണം നിയമവിരുദ്ധമെന്ന് അധികൃതര്‍, സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം

 


മുംബൈ:  (www.kvartha.com 09.09.2020) നടി കങ്കണ റനൗട്ടിന്റെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിക്കാനായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നിര്‍മാണം നിയമവിരുദ്ധമെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അധികൃതര്‍ അറിയിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം, മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള പരസ്യ പോരിനിടെ നടി കങ്കണ ബുധനാഴ്ച മൂന്ന് മണിക്ക് മുംബൈയിലെത്തും. പാക്ക് അധിനിവേശ കശ്മീരുമായി മുംബൈയെ ഉപമിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ കങ്കണ, കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വൈ പ്ലസ് കാറ്റഗറി സുരക്ഷാവലയത്തിലാണ് നഗരത്തിലെത്തുക. 

എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടി ക്വാറന്റീനില്‍ പോകേണ്ടി വരുമെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. ലഹരിമരുന്ന് ഉപയോഗിച്ചെന്ന ആരോപണത്തില്‍ നടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കോര്‍പറേഷന്റെ നടപടി രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു. 

നടി കങ്കണയുടെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിക്കും; നിര്‍മാണം നിയമവിരുദ്ധമെന്ന് അധികൃതര്‍, സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം

Keywords:  Mumbai, News, National, Cinema, Entertainment, Actress, Police, BMC starts demolishing illegal structures at Kangana Ranaut’s Mumbai office
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia