ബോളിവുഡ് നടി കങ്കണ റനൗട്ടിന്റെ ഓഫീസ് പൊളിച്ചു; രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമെന്ന് താരം
Sep 9, 2020, 13:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാന്ദ്രയിലെ ബംഗ്ലാവില്‍, ശുചിമുറി ഓഫിസ് ക്യാബിനാക്കി മാറ്റുക, ഗോവണിക്കു സമീപം ശുചിമുറി നിര്‍മിക്കുക തുടങ്ങി ഒരു ഡസനിലധികം മാറ്റങ്ങള്‍ ബിഎംസിയുടെ അനുമതിയില്ലാതെ കങ്കണ വരുത്തിയെന്നാണ് ആരോപണം. നടപടിയെടുക്കാതിരിക്കണമെങ്കില്‍ 24 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് കഴിഞ്ഞദിവസം നടിയുടെ ബംഗ്ലാവില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് കങ്കണ ഹൈക്കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച ഹര്‍ജി 12.30ന് പരിഗണിക്കും.
ഓഫീസ് പൊളിച്ച നടപടി രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമെന്ന് ട്വീറ്റ് ചെയ്ത താരം എന്റെ മുംബൈ ഇപ്പോള്‍ പാക്ക് അധിനവേശ കശ്മീര്‍ ആയി മാറിയെന്നും ട്വീറ്റ് ചെയ്തു. ശിവസേനയുമായുള്ള പോരിനെത്തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നെ ലക്ഷ്യമിടുന്നത്. 'എനിക്ക് ഒരിക്കലും തെറ്റിയിട്ടില്ല. എന്റെ ശത്രുക്കള്‍ അത് എപ്പോഴും തെളിയിച്ചുകൊണ്ടിരിക്കും. എന്റെ മുംബൈ ഇപ്പോള്‍ പാക്ക് അധിനവേശ കശ്മീര്‍ ആയി മാറി. ജനാധിപത്യത്തിന്റെ മരണമാണ്' എന്നും കങ്കണ ട്വീറ്റ് ചെയ്തു.
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരിനേയും പൊലീസിനേയും താരം നിശിതമായി വിമര്‍ശിച്ചിരുന്നു. കങ്കണയും ശിവസേനാ നേതാക്കളും തമ്മിലുള്ള വാക്പോരിനു പിന്നാലെയാണ് ശിവസേന ഭരിക്കുന്ന ബിഎംസിയുടെ ഈ നടപടി. മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ചും മുംബൈ പൊലീസിനെ അവഹേളിച്ചുമുള്ള കങ്കണയുടെ ട്വീറ്റുകളില്‍ നിന്നാണ് വിവാദത്തിന്റെ തുടക്കം. ഹിമാചല്‍ പ്രദേശിലെ വീട്ടില്‍നിന്ന് ഇറങ്ങിയ കങ്കണ ബുധനാഴ്ച ഉച്ചതിരിഞ്ഞു മുംബൈയില്‍ എത്തിച്ചേരും. മുംബൈ വിമാനത്താവളത്തിലും നടിയുടെ ബംഗ്ലാവിനു സമീപവും കൂടുതല്‍ പൊലീസിനെ വിന്യാസിച്ചു.
അതേസമയം ബാന്ദ്രയിലെ അനധികൃത നിർമാണങ്ങൾ കണ്ടെത്താനുള്ള സ്വാഭാവിക നടപടിയുടെ ഭാഗമായാണ് കങ്കണയുടെ ബംഗ്ലാവിലും പരിശോധന നടത്തിയതെന്നാണ് കോർപറേഷൻ വാദം. എന്നാൽ മണികർണിക ഫിലിംസ് ഓഫീസിൽ റെയ്ഡ് നടത്തിയത് ഉൾപ്പെടെയുള്ള നടപടികൾ ശിവസേന സർക്കാരിന്റെ പ്രതികാരമാണെന്നാണ് കങ്കണയുടെ ആരോപണം.
കങ്കണയ്ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയാണ് മഹാരാഷ്ട്ര സർക്കാർ.ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് കങ്കണയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കങ്കണ തന്നോട് ലഹരിമരുന്ന് ഉപയോഗിക്കാൻ പറഞ്ഞിരുന്നു എന്ന നടിയുടെ മുൻ കാമുകൻ അധ്യായൻ സുമന്റെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം.
കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചുവെന്നും മറ്റൊരാളെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചുവെന്നുമുള്ള വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാട്ടി ശിവസേന എം എൽ. എമാർ നൽകിയ പരാതിയിൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ശിവസേന നേതാക്കളായ സുനിൽ പ്രഭു, പ്രതാപ് സർനായിക് എന്നിവർ അധ്യായൻ സുമൻെറ അഭിമുഖത്തിന്റെ പകർപ്പ് സർക്കാറിന് സമർപ്പിച്ചിരുന്നു.
അതേസമയം 'മുംബൈ പൊലീസുമായി സഹകരിക്കുമെന്നും പരിശോധനയ്ക്കായി രക്തസാമ്പിളുകൾ നൽകാൻ തയ്യാറാണെന്നും തനിക്കെതിരെയുള്ള ആരോപണം തെളിയിച്ചാൽ എന്നന്നേക്കുമായി മുംബൈ വിടുമെന്നും' കങ്കണ പ്രതികരിച്ചു. ഇതോടെ ശിവസേന അടക്കമുള്ള പാർട്ടികൾ കങ്കണയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
നടി മുംബൈയിലെത്തിയാൽ ആക്രമിക്കുമെന്ന് ശിവസേന നേതാക്കൾ ഭീഷണിപ്പെടുത്തി. എന്നാൽ പത്തിന് മുംബൈയിലെത്തുമെന്ന് കങ്കണ വെല്ലുവിളിച്ചു. കങ്കണയുടെ ജീവന് ഭീഷണിയുണ്ട് എന്ന കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ, കേന്ദ്രസർക്കാർ നടിക്ക് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
Keywords: BMC set to demolish illegal structures at Kangana Ranaut’s Mumbai office, Mumbai, Bollywood, Actress, Cinema, Controversy, Politics, Maharashtra, Shiv Sena, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

