ബോളിവുഡ് സുന്ദരി ബിപാഷാബസു വിവാഹിതയാകുന്നു

 


മുബൈ: (www.kvartha.com 31.03.2016) ബോളിവുഡ് ഹോട്ട് സുന്ദരി ബിപാഷാബസു വിവാഹിതയാകുന്നു. മുന്‍ കാമകന്മാരായ ജോണ്‍ ഏബ്രഹാം, ദിനോമോറിയ, ഹര്‍മ്മന്‍ ബാവേജാ എന്നിവരെയെല്ലാം തള്ളിമാറ്റി ഒടുവില്‍ സുന്ദരിയുടെ കെണിയില്‍ വീണിരിക്കുന്നത് കരണ്‍സിംഗ് ഗ്രോവറില്‍.

ഇരുവരുടെയും വിവാഹം ഏപ്രില്‍ 29 ന് നടക്കുമെന്നാണ് മുംബൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എലോണ്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചുള്ള ഇരുവരുടേയും പരിചയം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. വിവാഹം ചെറിയ ചടങ്ങായിരിക്കുമെന്നും നടിയുടെ വീട്ടില്‍ ഇരുവരുടേയും വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ചടങ്ങ് നടത്താനാണ് തീരുമാനമെന്നുമാണ് ഇതുവരെയുള്ള വിവരം.

ശേഷം സിനിമാക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഗംഭീര വിരുന്ന് മുംബൈയിലെ ഹോട്ടലില്‍ നല്‍കും. ബിപാഷയുടെ അടുത്ത സുഹൃത്തും ഡിസൈനറുമായ റോക്കിയായിരിക്കും വരനേയും വധുവിനേയും അണിയിച്ചൊരുക്കുക.

ബോളിവുഡ് സുന്ദരി ബിപാഷാബസു വിവാഹിതയാകുന്നു



Keywords:  Mumbai, Bollywood, Cinema, Entertainment, Wedding.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia