'ഞാന്‍ നിന്നെ തിരഞ്ഞെടുത്തു, ഓരോ തവണയും എപ്പോഴും മറ്റെന്തിനും മുകളില്‍ ഞാന്‍ നിന്നെ തന്നെ തിരഞ്ഞെടുക്കും.. നിന്നെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു; വിവാഹ വാര്‍ഷികദിനത്തില്‍ ഭാവന നവീനോട്
Jan 22, 2021, 13:57 IST
ബംഗളൂരു: (www.kvartha.com 22.01.2021) നടി ഭാവനയുടെ വിവാഹ വാര്‍ഷികമാണ് വെള്ളിയാഴ്ച. ഇന്‍സ്റ്റഗ്രാമിലൂടെ പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍ നേരുകയാണ് താരം. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ച് കന്നട നിര്‍മാതാവും ബിസിനസുകാരനുമായ നവീന്‍ ഭാവനയെ താലിച്ചാര്‍ത്തിയത്. ഭാവനയുടെ നിരവധി സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇരുവര്‍ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ജീവിത പങ്കാളിയായ നവീന്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുകൂടിയാണെന്ന് മുന്‍പ് പ്രണയദിനത്തില്‍ ഭാവന കുറിച്ചിട്ടുണ്ട്.
നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ 'റോമിയോ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. 'റോമിയോ' എന്ന ചിത്രത്തിന്റെ നിര്‍മാതാവ് നവീന്‍ ആയിരുന്നു.
'2011ല്‍ ഞാന്‍ ആദ്യമായി നിങ്ങളെ കാണുമ്പോള്‍ ഒരിക്കലും എനിക്കറിയില്ലായിരുന്നു, നിങ്ങളാണ് ആ ആള്‍ എന്ന്. ഒരു നിര്‍മാതാവും അഭിനേതാവും തമ്മിലുള്ള വളരെ പ്രൊഫഷണലായ ബന്ധത്തില്‍ നിന്നും വേഗം നമ്മള്‍ യഥാര്‍ഥ സുഹൃത്തുക്കളായി മാറി. അവര്‍ പറയുന്നതുപോലെ, മികച്ച ബന്ധങ്ങള്‍ ആദ്യം ആരംഭിക്കുന്നത് സൗഹൃദങ്ങളായിട്ടാണ്. നമ്മള്‍ പ്രണയത്തിലായിട്ട് ഒമ്പതു വര്‍ഷങ്ങളാവുന്നു.
ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മള്‍ കടന്നുപോയി, വേര്‍പെട്ടുപോവേണ്ട അവസ്ഥകള്‍. പക്ഷേ കൂടുതല്‍ കരുത്തരായി നമ്മള്‍ പുറത്തുവന്നു. എല്ലാ പ്രതിബന്ധങ്ങള്‍ക്കുമെതിരെ നമ്മള്‍ പോരാടും, എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരായി നമ്മള്‍ തുടരും. നിങ്ങളായിരിക്കുന്നതിന് നന്ദി, ഞാന്‍ നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു,' ഇന്‍സ്റ്റഗ്രാമില്‍ ഭാവന കുറിച്ചതിങ്ങനെ. #MineForever #ComeWhatMay #EverydayIsValentinesDay തുടങ്ങിയ ഹാഷ്ടാഗുകളോടെ നവീനൊപ്പമുള്ള ചിത്രവും ഭാവന പങ്കുവച്ചിട്ടുണ്ട്.
Keywords: Bhavana Menon celebrates 3rd wedding anniversary with Naveen, shares beautiful pics, Bangalore, News, Marriage, Celebration, Husband, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.