ചലച്ചിത്രതാരം ഭാവന വിവാഹിതയാകുന്നു

 


(www.kvartha.com 26.02.2016) ചലച്ചിത്രതാരം ഭാവന വിവാഹിതയാകുന്നു. കന്നഡയിലെ പ്രമുഖ യുവ നിര്‍മാതാവാണ് വരന്‍. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലാണെന്നും ഈ വര്‍ഷം തന്നെ വിവാഹമുണ്ടായിരിക്കുമെന്നും ഭാവന തന്നെയാണ് വെളിപ്പെടുത്തിയത്.

മലയാളത്തിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന വിവാഹവാര്‍ത്ത പുറത്തുവിട്ടത്. അതേസമയം വരനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താരം തയാറായില്ല.

ദീര്‍ഘ നാളത്തെ പ്രണയമാണ് പൂവണിയുന്നതെന്നും 2014 ല്‍ വിവാഹം
കഴിക്കാനിരുന്നതാണെങ്കിലും തിരക്ക് കാരണം അത് നീണ്ടു പോകുകയായിരുന്നെന്നും ഭാവന വ്യക്തമാക്കി. ഭാവനയുടെ പ്രണയവും വിവാഹവും സംബന്ധിച്ച ഗോസിപ്പുകള്‍ക്കെല്ലാം ഇതോടെ വിരാമമിടുകയാണ്.
ചലച്ചിത്രതാരം ഭാവന വിവാഹിതയാകുന്നു


Also Read:
യഹ് യ തളങ്കരക്ക് മാപ്പിള സോങ് ലവേഴ്‌സ് ജൂബിലി അവാര്‍ഡ്

Keywords:  Bhavana gets married to Kannada film producer in coming August, Channel, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia