തെന്നിന്ത്യന്‍ താരം പത്മാവതി മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് ബംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍
Jan 10, 2017, 14:32 IST
ബംഗളൂരു: (www.kvartha.com 10.01.2017) തെന്നിന്ത്യന്‍ താരം പത്മാവതി(40) യെ മരിച്ചനിലയില്‍ കണ്ടെത്തി. ബംഗളുരു യെഹലങ്കയിലെ ആവലഹള്ളിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തെന്നിന്ത്യന്‍ സിനിമകളില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിക്കുകയായിരുന്നു പത്മാവതി. കഴിഞ്ഞദിവസം വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയതെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രമായ വേല ഇല്ല പട്ടധാരിയുടെ കന്നഡ റീമേക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു പത്മാവതി. കഴിഞ്ഞദിവസം ഷൂട്ടിംഗ് കഴിഞ്ഞു താമസസ്ഥലത്തേക്കു മടങ്ങുന്നതിനിടയിലാണ് പത്മാവതിയെ കാണാതാവുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തി. മൂന്നു മണിവരെ പത്മാവതി ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു.
പത്മാവതിയെ കാണാനില്ലെന്ന വിവരം രാത്രി ഒമ്പതു മണിയോടെയാണു ചിത്രത്തിന്റെ സംവിധായകനെ അറിയിച്ചത്. വിവരമറിയാന്‍ വൈകിയെന്നു ബന്ധുക്കളും പരാതി പറഞ്ഞു. കര്‍ണാടകയിലെ ജക്കൂര്‍ സ്വദേശിനിയാണ് പത്മാവതി.
Also Read:
സദാചാര പോലീസ് ചമഞ്ഞ് ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തിയ എസ് എഫ് ഐ നേതാവിനെതിരെ കേസെടുത്തു
Keywords: Bengaluru: Junior artiste found dead on shoot spot, Bangalore, Police, Complaint, Report, Director, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.