ടൈപ്പാകാൻ താൽപര്യമില്ലെന്ന് ദീപ്തി സതി

 


തിരുവനന്തപുരം: (www.kvartha.com 07.06.2017) ലാൽ ജോസിന്‍റെ നീന എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് ദീപ്തി സതി. മുഴുവൻ സമയ മദ്യപയുടെ വേഷത്തിലെത്തിയ ദീപ്തിയെ പിന്നെയാരും കണ്ടില്ല. രണ്ട് വർഷത്തിന് ശേഷം ദുൽഖർ സൽമാൻ നായകനാവുന്ന സോളോ എന്ന സിനിമയിൽ അഭിനയിക്കുകയാണ് ദീപ്തി.

ദീപ്തി ഇതുവരെ എവിടെയായിരുന്നു. ഇതിന് നടി തന്നെ മറുപടി നൽകുന്നു. ഒരേ തരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ആദ്യ സിനിമയിലേക്ക് തിരഞ്ഞെടുത്തപ്പോൾ മനസിൽ കുറിച്ചിട്ടതാണ്. ഇനിയും അങ്ങനെ തന്നെയായിരിക്കും. എന്നെ തേടി വ്യത്യസ്ത വേഷങ്ങൾ വരുമെന്ന് അറിയാമായിരുന്നു-. അതുവരെ കാത്തിരിക്കുകയായിരുന്നു.
ടൈപ്പാകാൻ താൽപര്യമില്ലെന്ന് ദീപ്തി സതി

സോളോയിൽ ആർമി കേഡറ്റിന്റെ റോളാണ് ദീപ്തിയുടേത്. മമ്മൂട്ടിയെ നായകനാക്കി ശ്യാംധർ ഒരുക്കുന്ന ചിത്രത്തിലും ദീപ്തി സതി അഭിനയിക്കുന്നുണ്ട്. നീനയ്ക്ക് ശേഷം നിരവധി ഓഫർ വന്നെങ്കിലും അവയെല്ലാം നിരസിക്കുകയായിരുന്നുവെന്നും ദീപ്തി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY:  I got many offers after the debut, but most of them weren't different from the tomboyish Neena. The last thing I wanted was to get typecast, that too at the beginning of my career. So, I waited for a role with a difference to come up.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia