വാണിജ്യ സിനിമകളിലെ പുതിയ പ്രവണതകള്‍ തന്നെ ബാധിച്ചിട്ടില്ല: ബാലചന്ദ്രമേനോന്‍
Jul 21, 2018, 11:04 IST
കൊല്ലം: (www.kvartha.com 21.07.2018) വാണിജ്യ സിനിമകളിലെ പുതിയ പ്രവണതകള്‍ തന്നെ ബാധിച്ചിട്ടില്ലെന്നു സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍ പറഞ്ഞു. ബാലചന്ദ്രമേനോന്റെ ആദ്യ സിനിമയായ ഉത്രാടരാത്രിയുടെ 40 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കുന്ന പുതിയ സിനിമ 'എന്നാലും ശരത്' എന്ന ചിത്രത്തെക്കുറിച്ചു കൊല്ലം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
27ന് റിലീസ് ചെയ്യുന്ന പുതിയ സിനിമയിലും പുതുമുഖങ്ങളെ അണിനിരത്തിയിട്ടുണ്ട്. മുന്‍ സിനിമകള്‍ വിജയിപ്പിച്ച കുടുംബ പ്രേക്ഷകര്‍ തന്നെയാണ് തന്റെ കരുത്ത്. പത്രപ്രവര്‍ത്തനമാണ് തന്റെ അടിത്തറ രൂപപ്പെടുത്തിയത്. സാമൂഹ്യമാധ്യമങ്ങളുടെ പ്രസക്തി തിരിച്ചറിഞ്ഞില്ല എന്നത് ഒരു പരാജയമാണ്. സാമൂഹ്യമാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ പിള്ളേരുടെ പിറകെ ഓടിയാലെ സിനിമ വിജയിക്കൂവെന്ന സ്ഥിതിയാണ്. അത് തികച്ചും ഉല്‍ക്കൊണ്ടാണ് പുതിയ സിനിമ ഒരുക്കിയിരിക്കുന്നത്. എന്നാലും ന്യൂജെന്‍ സിനിമകളിലെ എല്ലാ കുഴപ്പങ്ങളേയും ഇപ്പോഴും വിമര്‍ശിക്കുമെന്നു പറഞ്ഞ അദ്ദേഹം തന്റെ 22-ാമത്തെ വയസില്‍ മലയാള സിനിമയില്‍ നിരവധി മേഖലകള്‍ ഒരേസമയം കൈകാര്യം ചെയ്തു രംഗത്തെത്തിയ ആദ്യ ന്യൂജന്‍ താനാണെന്നും വ്യക്തമാക്കി.
'അമ്മ'യേയും ദിലീപിനേയും സംബന്ധിച്ച വിവാദങ്ങള്‍ക്കു മറുപടി പറയാനില്ലെന്നും 'അമ്മ'യെ രാഷ്ട്രീയ നിലപാടെടുക്കുന്ന വേദിയാക്കിമാറ്റാന്‍ നടത്തുന്ന നീക്കം അനുചിതമാണെന്നും ആ വിഷയം നിയമത്തിനു മുന്നിലുള്ളതാണെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. കലാസമൂഹം തനിക്കു തന്ന നിസീമമായ പിന്തുണയാണു സിനിമയുടെ മിക്ക മേഖലകളിലും വെന്നിക്കൊടി പാറിയ്ക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധ്യക്ഷത വഹിച്ച പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് ബാലചന്ദ്രമേനോന് പ്രസ് ക്ലബിന്റെ ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി ജി. ബിജു സ്വാഗതവും വൈസ് പ്രസിഡന്റ് പി.ആര്‍. ദീപ്തി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kollam, Cinema, film, Entertainment, Press meet, Balachandra Menon about new faces of Cinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.