ഷാജി കൈലാസിന്‍െറ ശനിദശ മാറ്റാന്‍ ബി. ഉണ്ണികൃഷ്ണന്‍

 


ADVERTISEMENT

പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സംവിധായകനാണ് ഷാജി കൈലാസ്. തലസ്ഥാനം, ഏകലവ്യന്‍, കമീഷണര്‍, ദി കിംഗ്, ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍. ഒരു കാലത്ത് രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ തിയേറ്ററിലേക്ക് ഇടിച്ചുകയറിയിരുന്നു.

നഷ്ടപ്രതാപത്തിന്‍െറ ഓര്‍മകളിലാണ് ഷാജികൈലാസ് ഇന്ന്. ഒരു കാലത്ത് ആള്‍ക്കൂട്ടത്തിന്‍െറ ഉല്‍സവമായിരുന്ന ഷാജി ചിത്രങ്ങള്‍ ഇന്ന് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ പഴയ ഹിറ്റ്മേക്കറുടെ ഒരു ഡസനോളം ചിത്രങ്ങളാണ് മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാനാകാത്ത വിധം ബോക്സ് ഓഫീസില്‍ തകര്‍ന്നത്.

മികച്ച ഒരു തിരിച്ചുവരവ് കൊതിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനുമായി ഷാജി കൂട്ടുകൂടാനൊരുങ്ങുന്നതായാണ് ഒടുവിലത്തെ വാര്‍ത്ത. ഷാജിയുടെ രണ്ട് ചിത്രങ്ങള്‍ക്കാകും ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതുക. പൃഥിരാജിനെ നായകനാക്കിയുള്ള ആക്ഷന്‍ ത്രില്ലറിനൊപ്പം പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന റോഡ് മൂവിയുമാകും ഉണ്ണികൃഷ്ണന്‍െറ തിരക്കഥയില്‍ ഷാജി സംവിധാനം ചെയ്യുക. ഷാജിയുടെ അവസാന ഹിറ്റെന്ന് പറയാവുന്ന ‘ദി ടൈഗറി’ലാണ് ഇരുവരും മുമ്പ് ഒരുമിച്ചത്.

മോഹന്‍ലാല്‍ നായകനായ മിസ്റ്റര്‍ ഫ്രോഡിന്‍െറ ജോലിയിലാണ് ഉണ്ണികൃഷ്ണന്‍ നിലവില്‍. ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും ഷാജിക്കായി തിരക്കഥയെഴുതുക. അതുകൊണ്ടുതന്നെ 2014ഓടെ മാത്രമേ ചിത്രത്തിന്‍െറ ഷൂട്ടിംഗ് തുടങ്ങാനിടയുള്ളൂ. ജയറാം നായകനായ ‘ജിഞ്ചറി’ന്‍െറ അണിയറ ജോലികളിലാണ് ഷാജി ഇപ്പോള്‍.
ഷാജി കൈലാസിന്‍െറ ശനിദശ മാറ്റാന്‍ ബി. ഉണ്ണികൃഷ്ണന്‍ Summary: Former hit director Shaji Kailas is passing through the worst times in his career with almost a dozen continuous flops .None of his films that came out in the last five years managed to create profit for their producers. Anyhow, the director's wait for a nice script to help his comeback will soon become possible as scriptwriter turned director B unnkrishnan has agreed to pen two scripts for Shaji.
The first one in the list will be an action thriller featuring Prithviraj as its hero. B Unnikrishnan will also pen one more a road movie for Shaji which will feature a bunch of fresh faces. Though the agreement is on, don't expect these movies to be on sets soon. B Unnikrishnan is currently busy with his Mohanlal starrer Mr. Fraud and hence will sat down to pen these scripts only after the competition of the movie. That means, the movies will be on sets only by 2014.

Keyword: Former hit director, Shaji Kailas, B unnkrishnan, Mohanlal, Entertainment, Film, Cinema.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia