വിവാഹ വാര്‍ഷികത്തില്‍ ഭാര്യ താഹിറ കശ്യപിന് വേണ്ടി ഹൃദയസ്പര്‍ശിയായ സന്ദേശവുമായി ബോളിവുഡ് യുവതാരം

 




മുംബൈ: (www.kvartha.com 03.11.2020) ബോളിവുഡ് യുവതാരം ആയുഷ്മാന്‍ ഖുറാനയുടെ വിവഹ വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു. എഴുത്തുകാരിയും സംവിധായികയുമായ താഹിറ കശ്യപാണ് ഭാര്യ. ഇരുവരും 12ാം വിവാഹ വാര്‍ഷികമാണ് ഇരുവരും ആഘോഷിച്ചത്. 2008ലാണ് ഇവര്‍ വിവാഹിതരാകുന്നത്.

ഇപ്പോള്‍ സൈബര്‍ ലോകത്ത് കയ്യടി നേടുന്നത് തന്റെ നല്ല പാതിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ ആശംസയാണ്. താഹിറയെ തോളിലേറ്റി നില്‍ക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്.

വിവാഹ വാര്‍ഷികത്തില്‍ ഭാര്യ താഹിറ കശ്യപിന് വേണ്ടി ഹൃദയസ്പര്‍ശിയായ സന്ദേശവുമായി ബോളിവുഡ് യുവതാരം


'ഒന്നുചേര്‍ന്നതിന്റെ 125ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ചിലപ്പോ അതില്‍ കൂടുതലുമാകാം. കാരണം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എനിക്ക് നിന്നെയും നിനക്ക് എന്നെയും അറിയാം. ഈ ജീവിതകാലത്തില്‍ ഒതുങ്ങുന്നതല്ല നമ്മള്‍ തമ്മിലുള്ള ബന്ധം. നീ എന്റെ പങ്കാളിയാണ്, കാമുകിയാണ്, ജീവിതത്തിലെ പരിശീലകയും ഇതിനെല്ലാം മുകളില്‍ എന്റെ ബെസ്റ്റ് ഫ്രണ്ടുമാണ്. നിനക്കൊപ്പം പ്രായമാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്കറിയാം അത് വളരെ അധികം രസകരമായിരിക്കുമെന്ന്', ആയുഷ്മാന്‍ കുറിച്ചു.

പ്രിയങ്ക ചോപ്ര, തബു, ഭൂമി പെഡ്നേക്കര്‍ ബിപാഷ ബസു തുടങ്ങിവര്‍ ഇരുവര്‍ക്കും ആശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു.

Keywords: News, National, India, Mumbai, Bollywood, Entertainment, Actor, Cine Actor, Cinema, Wedding Anniversary, Wishes, Social Media, Message, Instagram, Ayushmann Khurrana Shares Heartwarming Message for Tahira Kashyap on Wedding Anniversary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia