'ഞങ്ങളുടെ കുഞ്ഞു സൂപെര്‍ ഹീറോ'; 4-ാം പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ആശംസകളുമായി അസിന്‍

 


മുംബൈ: (www.kvartha.com 28.10.2021) നാലാം പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ആശംസകളുമായി നടി അസിന്‍. 'ഞങ്ങളുടെ കുഞ്ഞു സൂപെര്‍ ഹീറോ'എന്ന അടിക്കുറിപ്പോടെയാണ് അസിന്‍ പിറന്നാള്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

തെന്നിന്‍ഡ്യയിലും ബോളിവുഡിലും ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അസിന്‍. ബിസിനസുകാരനായ രാഹുല്‍ ശര്‍മയുമായുള്ള വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ മകളുടെ വിശേഷങ്ങള്‍ പതിവായി താരം പങ്കുവയ്ക്കാറുണ്ട് .

ഒന്നാം പിറന്നാളിനായിരുന്നു ആദ്യമായി മകളുടെ ചിത്രം പുറത്തുവിട്ടത് . അസിന്റെ ഭര്‍ത്താവ് രാഹുല്‍ ശര്‍മയാണ് ചിത്രം ട്വിറ്റെറിലൂടെ പുറത്തുവിട്ടത്. 2001 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലൂടെയാണ് അസിന്‍ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്.

മലയാളത്തില്‍ നിന്നും അസിന്‍ പിന്നീട് പോയത് തെലുങ്കിലേക്കായിരുന്നു. തെലുങ്കില്‍ ആദ്യമായി അസിന്‍ അഭിനയിച്ച 'അമ്മ നന്ന ഓ തമിള അമ്മായി' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം തേടിയെത്തിയിരുന്നു. തുടര്‍ന്ന് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയച്ചു.

'ഞങ്ങളുടെ കുഞ്ഞു സൂപെര്‍ ഹീറോ'; 4-ാം പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ആശംസകളുമായി അസിന്‍

Keywords:  Asin wishes her daughter's 4th birthday, Mumbai, News, Actress, Daughter, Birthday Celebration, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia