Asif Ali Injured | സിനിമ ചിത്രീകരണത്തിനിടയില്‍ നടന്‍ ആസിഫ് അലിക്ക് പരിക്കേറ്റു
May 30, 2022, 15:02 IST
തിരുവനന്തപുരം: (www.kvartha.com) സിനിമ ചിത്രീകരണത്തിനിടയില്‍ നടന്‍ ആസിഫ് അലിക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂടിങ്ങിനിടയിലാണ് താരത്തിന് കാല്‍ മുട്ടില്‍ സാരമായി പരിക്കേറ്റത്.
ഷൂടിംഗ് മുന്നോട്ട് കൊണ്ടു പോകാന്‍ ആകാത്ത വിധം വേദനയായതോടെ താരത്തെ അടുത്തുള്ള നെയ്യാര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആസിഫിനോട് വിശ്രമം എടുക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിയ ആസിഫ് ഇപ്പോള്‍ വിശ്രമത്തിലാണ്. പരിക്ക് ഗുരുതരമല്ലെന്ന റിപോര്‍ട് ആണ് പുറത്ത് വന്നിരിക്കുന്നത്.
നവാഗതനായ നിശാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയായിരുന്നു. സിനിമയിലെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് പരിക്കേറ്റത്.
റൊമാന്റിക്ക് ത്രില്ലര്‍ ഗണത്തില്‍പെടുന്ന ഈ ചിത്രത്തില്‍ ആസിഫ് അലിക്കൊപ്പം സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, നമിത പ്രമോദ്, ജുവല്‍ മേരി, അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിശാദ് പീച്ചിയും, ബാബു ജോസഫ് അമ്പാട്ടും ചേര്‍ന്ന് ആണ് ചിത്രം നിര്‍മിക്കുന്നത്. എക്‌സിക്യൂടിവ് പ്രൊഡ്യൂസര്‍ നമിത്ത് ആര്‍. ചിത്രം ഓണത്തിന് പ്രേക്ഷകരിലേക്ക് എത്തും.
Keywords: Asif Ali injured during the shoot of his next, A Ranjith Cinema, Thiruvananthapuram, News, Cinema, Cine Actor, Injury, Hospital, Treatment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.