സിനിമാ സ്വപ്നവുമായി നടക്കുന്ന യുവതീ യുവതാക്കളെ വഞ്ചിക്കുന്ന ഇയാളെ സൂക്ഷിക്കുക; സിനിമ നിർമ്മിക്കാമെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയെടുക്കുന്നയാളുടെ വിവരങ്ങൾ പുറത്ത് വിട്ട് സംവിധായകൻ ആഷിഖ് അബു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 27.04.2017) സിനിമാ സ്വപ്നവുമായി നടക്കുന്ന യുവതീ യുവതാക്കളെ  വഞ്ചിക്കുന്ന ആളെ സൂക്ഷിക്കണമെന്ന് സംവിധായകൻ ആഷിഖ് അബു. സാൾട്ട് & പെപ്പര്‍ സിനിമയുടെ നിര്‍മ്മാതാവാണെന്ന പേരില്‍ ആളുകളെ പറ്റിക്കുന്ന ലുക്‌സാം സദാനന്ദൻ എന്നയാൾ പലരെയും ചതിച്ചതായി വിവരം  ലഭിച്ചതിനെ തുടർന്നാണ് ഇങ്ങനെ പോസ്റ്റിടുന്നതെന്നും ഇയാളെ സൂക്ഷിക്കണമെന്നും ആഷിഖ് അബു പറഞ്ഞു. ചതിക്കപ്പെട്ടെന്ന രതീഷ് കൃഷ്ണയുടെ പോസ്റ്റാണ് സംവിധായകൻ ഷെയർ ചെയ്തിരിക്കുന്നത്.

സിനിമ നിര്‍മ്മിക്കാന്‍ പോകുകയാണെന്നും നല്ല അവസരങ്ങള്‍ നല്‍കാമെന്നും പറഞ്ഞ് നാലുലക്ഷത്തിലേറെ രൂപ തന്നില്‍ നിന്നും തട്ടിയെടുത്തതായി രതീഷ് കൃഷ്ണ പോസ്റ്റിട്ടിരുന്നു. തന്നെ കൂടാതെ ഒരുപാട് സിനിമാ മോഹികളെ ഇയാള്‍ പറ്റിച്ചിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രതീഷ് കൃഷ്ണ പോസ്റ്റിൽ പറഞ്ഞു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ബാംഗ്ലൂര്‍-മുംബൈ-കൊച്ചി-കൊല്ലം പോലീസ് കമ്മീഷണര്‍ കാര്യാലയങ്ങളിൽ  അറിയിക്കണമെന്നും ഇദ്ദേഹം ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.

സിനിമാ സ്വപ്നവുമായി നടക്കുന്ന യുവതീ യുവതാക്കളെ  വഞ്ചിക്കുന്ന ഇയാളെ സൂക്ഷിക്കുക; സിനിമ നിർമ്മിക്കാമെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയെടുക്കുന്നയാളുടെ വിവരങ്ങൾ പുറത്ത് വിട്ട് സംവിധായകൻ ആഷിഖ് അബു

സിനിമാ മോഹവുമായി നടക്കുന്നവരെ ഒരുപാടാളുകൾ പറ്റിക്കുന്നുണ്ട്. പണം തന്നാൽ അവസരം നൽകാമെന്ന് പറഞ്ഞാണ് ഇത്തരക്കാർ യുവതീ യുവാക്കളെ കബളിപ്പിക്കുന്നത്. പലരും മാനഹാനി ഓർത്താണ് ഇത്തരം തട്ടിപ്പുകൾ പുറത്ത് പറയാതിരിക്കുന്നത്




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Ashikh shared post of Rathish Krishna who cheated by Luksan who betrayed him that he is the producer of Salt and Pepper. Ashikh Abu says if any one found him inform to police department.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia