ആര്യയും പൃഥ്വിരാജും വീണ്ടും ഒരുമിക്കുന്നു; അതിഥിയായി മമ്മൂട്ടിയും

 


ചെന്നൈ: (kvartha.com 25.08.2016) തമിഴ് നടൻ ആര്യയും പൃഥ്വിരാജും വീണ്ടും മലയാള ചിത്രത്തിൽ ഒരുമിക്കുന്നു. ഹനീഫ് അദേനിയുടെ ആദ്യ ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ദി ഗ്രേറ്റ് ഫാദർ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ഡബിൾ ബാരൽ, ഉറുമി എന്നീ ചിത്രങ്ങളിൽ ആര്യയും പൃഥ്വിരാജും ഒരുമിച്ച് അഭിനയിച്ചിരുന്നു. പൃഥ്വിരാജ് നായക വേഷത്തിലും ആര്യ വില്ലൻ വേഷത്തിലുമാണ് ദി ഗ്രേറ്റ് ഫാദറിൽ വേഷമിടുക.

എസ്ര, ടിയാൻ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. ഇതിന് ശേഷമാണ് ദി ഗ്രേറ്റ് ഫാദറിന്‍റെ സെറ്റിലെത്തുക.

ആര്യയും പൃഥ്വിരാജും വീണ്ടും ഒരുമിക്കുന്നു; അതിഥിയായി മമ്മൂട്ടിയും


SUMMARY: Arya and Prithviraj are all set to team up again in Malayalam after their ventures Double Barrel and Urumi. The upcoming movie is set to be directed by debutant Haneef Adeni.

Keywords: Arya, Prithviraj, Team up, Malayalam, Ventures, Double Barrel, Urumi, Chennai, Director, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia