Apoorva Bose | ഐക്യരാഷ്ട്ര സഭയില്‍ ജോലി ചെയ്യുന്ന മുന്‍ നടി അപൂര്‍വ ബോസ് വിവാഹിതയാവുന്നു
Jun 8, 2022, 10:43 IST
കൊച്ചി: (www.kvartha.com) കൊച്ചി സ്വദേശിയായ മുന്‍ നടി അപൂര്‍വ ബോസ് വിവാഹിതയാവുന്നു. ധിമന്‍ തലപത്രയാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അപൂര്‍വ തന്നെയാണ് വിവാഹവിവരം പങ്കുവച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലാണ് അപൂര്‍വ ഇപ്പോള്‍ താമസിക്കുന്നത്.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അപൂര്‍വ അഭിനയരംഗത്തേക്ക് എത്തിയത്. പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍, പൈസ പൈസ, പകിട, ഹേയ് ജൂഡ് തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.
പിന്നീട് സിനിമയില്‍ നിന്ന് വിട്ടുനിന്ന അപൂര്‍വ ഇന്റര്‍നാഷനല്‍ ലോയില്‍ ബിരുദാനന്തര ബിരുദമെടുത്ത് ഐക്യരാഷ്ട്ര സഭയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ യുനൈറ്റഡ് നേഷന്‍സ് എന്‍വയോന്‍മെന്റ് പ്രോഗ്രാം കമ്യൂനികേഷന്‍സ് കന്‍സള്‍ടന്റ് ആണ്.
Keywords: News,Kerala,State,Kochi,Entertainment,Cinema,Marriage,Actress,Lifestyle & Fashion, Apoorva Bose getting married
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.