അഭിനയ മോഹവുമായി എത്തിയ യുവനടി അനുരാഗിന് മുന്നില്‍ നിന്ന് സാരിത്തുമ്പ് അഴിച്ചു, നിരാശനായാണ് അദ്ദേഹം മുറി വിട്ടത്; അനുരാഗിനെ സമീപിച്ച യുവനടിയോട് സംവിധായകന്‍ എങ്ങനെയാണ് പെരുമാറിയതെന്ന് മുന്‍ അസിസ്റ്റന്റ് ട്വീറ്ററില്‍
Sep 22, 2020, 17:01 IST
മുംബൈ: (www.kvartha.com 22.09.2020) ലഹരിമരുന്ന് ബന്ധങ്ങള്‍ക്ക് പിന്നാലെ ബോളിവുഡിനെ ഉലച്ചു കൊണ്ട് നടി പായല്‍ ഘോഷ് അനുരാഗ് കശ്യപിനെതിരെ ഉന്നയിച്ച ലൈംഗികാതിക്രമണ ആരോപണത്തില്‍ സംവിധായകന് പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്ത്. നടിമാരായ തപ്സി പന്നു, രാധിക ആപ്തെ തുടങ്ങിയവര്‍ക്ക് പിന്നാലെ അനുരാഗിനെ പിന്തുണച്ച് അദ്ദേഹത്തിന്റെ മുന്‍ അസിസ്റ്റന്റ് ജയദീപ് സര്‍ക്കാരും രംഗത്തെത്തിയിരിക്കുന്നു.
അനുരാഗിന്റെ കൂടെ ജോലിചെയ്തിരുന്ന സമയത്ത് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ജയദീപ് സര്‍ക്കാര്‍. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ച് അനുരാഗിനെ സമീപിച്ച യുവനടിയോട് സംവിധായകന്‍ എങ്ങനെയാണ് പെരുമാറിയതെന്ന് ജയദീപ് ട്വീറ്റില്‍ കുറിച്ചു.
2004ല്‍ നടന്ന സംഭവമാണ് ഇത്.
'ഗുലാല്‍ എന്ന ചിത്രത്തിനായി ഒരുപാട് താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു യുവനടി സിനിമയില്‍ അഭിനയിക്കണമെന്ന അതിയായ മോഹവുമായി സമീപിച്ചു. അനുരാഗിനെ കാണണമെന്ന് അവര്‍ വാശിപിടിച്ചു. ഒടുവില്‍ അദ്ദേഹവുമായി മീറ്റിങ് തരപ്പെടുത്തി. വിട്ടുവീഴ്ചകളിലൂടെ മാത്രമേ സിനിമയില്‍ അവസരം ലഭിക്കൂ എന്ന് കരുതിയ നടി താന്‍ അതിന് തയ്യാറാണെന്ന് അനുരാഗിനെ അറിയിക്കുകയായിരുന്നു.
അവര്‍ അനുരാഗിന് മുന്നില്‍ നിന്ന് സാരിത്തുമ്പ് അഴിച്ചു. അവിടെനിന്ന് എഴുന്നേറ്റ അനുരാഗ് ആ സ്ത്രീയോട് അത്തരത്തില്‍ പെരുമാറരുതെന്ന് ആവശ്യപ്പെട്ടു. സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യമാണെങ്കില്‍ മാത്രം അവസരം ലഭിക്കും അതല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് അവരോട് അദ്ദേഹം പറഞ്ഞു. നിരാശനായാണ് അന്ന് അനുരാഗ് മുറിയില്‍ നിന്ന് ഇറങ്ങിയത്. ഇങ്ങനെ ചെയ്താല്‍ മാത്രമേ അവസരം ലഭിക്കൂ എന്ന ചിന്ത സ്ത്രീകളില്‍ ഉണ്ടെന്നതില്‍ ദുഖഃമുണ്ടെന്നാണ് അനുരാഗ് അതിനുശേഷം പറഞ്ഞത്', ജയദീപ് ട്വീറ്റ് ചെയ്തു.
This is the right time to recount this story. I was an assistant with @anuragkashyap72 in 2004. I was looking into secondary casting for ‘Gulaal’ and was meeting many actors. A young actress, who really wanted a part in the film insisted she wanted to meet Anurag.
— Jaydeep Sarkar (@sarkarjaydeep) September 20, 2020
Thread 👇
ഇക്കാര്യത്തില്‍ താന്‍ ആ സ്ത്രീയെ കുറ്റപ്പെടുത്തില്ലെന്നും പലരും സിനിമാരംഗത്തെക്കുറിച്ച് കരുതിയിരിക്കുന്നത് ഇതാണെന്നും ജയദീപ് കുറിച്ചു. അനുരാഗിനൊപ്പം ജോലി ചെയ്തപ്പോള്‍ താന്‍ ഏറ്റവുമധികം ശ്രദ്ധിച്ചിട്ടുള്ളത് സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ ബഹുമാനമാണെന്നും ജയദീപ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.