അമ്മയോ... ഞാനോ? പ്രചരിക്കുന്ന വാര്‍ത്തയോട് പ്രതികരിച്ച് അനു സിത്താര

 


കൊച്ചി: (www.kvartha.com 27.05.2019) ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് നടി അനു സിത്താര. ഫുക്രി, രാമന്റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ നായികാ സങ്കല്‍പങ്ങളിലെ പുത്തന്‍ താരോദയമാകാനും താരത്തിന് കഴിഞ്ഞു.

അഭിനയിച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ അടുത്ത വീട്ടിലെ നാടന്‍ പെണ്‍കുട്ടിയെന്ന ഇമേജും വളരെ വേഗത്തില്‍ തന്നെ അനു നേടിയെടുത്തു. ദിലീപിന്റെ നായികയായെത്തുന്ന ശുഭരാത്രിയെന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ താരം.

അമ്മയോ... ഞാനോ? പ്രചരിക്കുന്ന വാര്‍ത്തയോട് പ്രതികരിച്ച് അനു സിത്താര

അതിനിടയിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അനു അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു. അനു ഗര്‍ഭിണിയാണെന്നും പുതിയ അതിഥിയെ വരവേല്‍ക്കാനായി താരവും ഭര്‍ത്താവ് വിഷ്ണുവും കാത്തിരിക്കുകയാണെന്നുമാണ് വാര്‍ത്തകള്‍.

ഇതിനെതിരെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചിരിക്കുകയാണ് അനു ഇപ്പോള്‍. അത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി, സ്‌ക്രീന്‍ഷോട്ട് സഹിതമാണ് അനുവിന്റെ പോസ്റ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Anu SIthara reacts to fake News, Kochi, News, Actress, Twitter, Gossip, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia