യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണങ്ങള്‍ തള്ളി നിര്‍മാതാവ് ആന്റോ ജോസഫ്; പള്‍സര്‍ സുനിയെ വിളിച്ചത് പോലീസ് സാന്നിധ്യത്തില്‍
Feb 20, 2017, 14:20 IST
കൊച്ചി: (www.kvartha.com 20.02.2017) യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണങ്ങള്‍ തള്ളി നിര്‍മാതാവ് ആന്റോ ജോസഫ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ താന്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ ജോസഫ് പറഞ്ഞു. സുനിയെ തനിക്ക് മുന്‍പരിചയമില്ലെന്നും പോലീസിന്റെ സാന്നിധ്യത്തിലാണ് താന്‍ സുനിയെ വിളിച്ചതെന്നും ആന്റോ വ്യക്തമാക്കി.
താന്‍ വിളിച്ചതിനുശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന രീതിയിലുള്ള പ്രചരണം ശരിയല്ല. വെള്ളിയാഴ്ച രാത്രി 11.30 മണിയോടെ രഞ്ജി പണിക്കരാണ് ആദ്യം തന്നെ വിളിക്കുന്നത്. ഇതിനിടെ ഫോണില്‍ നോക്കുമ്പോള്‍ ലാലിന്റെ മിസ്ഡ്‌കോള്‍ കണ്ടു. ഉടന്‍ തന്നെ ലാലിന്റെ വീട്ടില്‍ ചെല്ലണമെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞതിനെ തുടര്‍ന്ന് പി.ടി. തോമസ് എംഎല്‍എയ്‌ക്കൊപ്പം ലാലിന്റെ വീട്ടിലേക്ക് പോയി. ഈ സമയം സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവിനെയും ഫോണില്‍ വിളിച്ചു.
ലാലിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍, നടി കരഞ്ഞു കൊണ്ട് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷ്ണറോട് കാര്യങ്ങള്‍ പറയുകയായിരുന്നു. നടിക്കൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ മാര്‍ട്ടിനും ലാലിന്റെ വീട്ടിലുണ്ടായിരുന്നു. കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഇതോടെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്നും ഇയാളെ വിടരുതെന്നും പി.ടി. തോമസ് പറഞ്ഞു.
ഇതിനിടെ ആക്രമണം നടത്തിയ ഒരാളെ തനിക്ക് അറിയാമെന്നും അത് സുനിയാണെന്നും നടി പറഞ്ഞു. ഇയാളെ അറിയുമോ എന്നു താന്‍ ഡ്രൈവറോട് ചോദിച്ചപ്പോള്‍ ആദ്യം ഇല്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഇതിനിടെ എല്ലാവരും നോക്കി നില്‍ക്കെയാണ് താന്‍ ഡ്രൈവറുടെ കയ്യില്‍ നിന്നും സുനിയുടെ നമ്പര്‍ എടുത്ത് വിളിച്ചതെന്നും ആന്റോ ജോസഫ് പറഞ്ഞു.
Also Read:
പുഴയില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Anto Joseph on what really happened that fateful night, Kochi, Police, Phone call, News, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.