ആന്തോളജി ചിത്രം 'ചെരാതുകള്‍' ജൂണ്‍ 17ന് ഒടിടി റിലീസിനെത്തുന്നു; ട്രെയിലര്‍ പുറത്തുവിട്ടു
Jun 11, 2021, 17:14 IST
കൊച്ചി: (www.kvartha.com 10.06.2021) ആറു കഥകള്‍ ചേര്‍ന്ന ആന്തോളജി ചിത്രം 'ചെരാതുകള്‍' ജൂണ്‍ 17ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മിക്കുന്നത്. ഷാജന്‍ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹ് മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്‍, ജയേഷ് മോഹന്‍ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.
ചിത്രത്തില്‍ മറീന മൈകില്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്‍, പാര്‍വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോസ്‌കുട്ടി ഉള്‍പ്പടെ ആറു ഛായാഗ്രഹകരും, സി ആര്‍ ശ്രീജിത്ത് അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകര്‍ നിര്‍വഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
Keywords: Kochi, News, Kerala, Cinema, Entertainment, Released, Anthology film 'Cherathukal' release on June 17; Trailer released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.