ബോളിവുഡ് താരം അങ്കിതയുടെ വീട്ടില്‍ വന്‍ തീപിടുത്തം; ഗുരുതരമായി പരിക്കേറ്റ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Sep 10, 2016, 13:07 IST
(www.kvartha.com 10.09.2016) റിയാലിറ്റി ഷോ താരവും ബോളിവുഡ് നടിയുമായ അങ്കിതാ ലൊഖാണ്ഡേയുടെ വീട്ടില്‍ വന്‍ തീപിടുത്തം. വന്‍ അപകടത്തില്‍ നിന്നും താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കിടെ വീട്ടില്‍ പൂജ നടക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ കൈകള്‍ക്കും കഴുത്തിനും ഗുരുതരമായി പൊള്ളലേറ്റം താരം ഇപ്പോള്‍ വിശ്രമത്തിലാണ്.
കിടപ്പുമുറിയില്‍ കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയില്‍ നിന്നും കര്‍ട്ടനിലേക്ക് തീപടര്‍ന്നാണ് അപകടം. കിടപ്പുമുറിക്ക് സമീപത്തായി നാലു ഗ്യാസ് സിലിണ്ടറുകളും ഉണ്ടായിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍അപകടം ഒഴിവായതെന്ന് അങ്കിത പറയുന്നു. തന്റെ മുറിവ് ഭേദമായി കൊണ്ടിരിക്കുകയാണെന്നും കുറച്ചുദിവസത്തേക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും അങ്കിത അറിയിച്ചു.
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മുന്‍ കാമുകിയാണ് അങ്കിത. അടുത്തിടെയാണ് ഇരുവരും പ്രണയബന്ധം അവസാനിപ്പിച്ചത്.

Keywords: Ankita Lokhande burns neck and hands after her bedroom catches fire, Bollywood, Actress, Injured, hospital, Treatment, Doctor, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.