തിരക്കഥ മോശമാണെന്ന് പറഞ്ഞ് അപമാനിച്ചു; പ്രതാപ് പോത്തന്‍ ഉപേക്ഷിച്ച സിനിമ സ്വന്തമായി സംവിധാനം ചെയ്ത് അഞ്ജലീ മേനോന്റെ പ്രതികാരം

 


കൊച്ചി: (www.kvartha.com 30.09.2016) തിരക്കഥ മോശമാണെന്നു പറഞ്ഞ് സിനിമ ഉപേക്ഷിച്ച പ്രതാപ് പോത്തനോടു അഞ്ജലി മേനോന്റെ മധുരപ്രതികാരം. തന്റെ തിരക്കഥ മോശമാണെന്നു പറഞ്ഞ് പ്രതാപ് പോത്തന്‍ ഉപേക്ഷിച്ച സിനിമ സ്വന്തമായി സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കയാണ് അഞ്ജലി മേനോന്‍. നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരിക്കും ചിത്രത്തിലെ നായകന്‍. ആര്‍.മാധവനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അഞ്ജലി മേനോന്‍ തിരക്കഥ എഴുതി പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഇതിനിടയിലാണ് തിരക്കഥ മോശമാണെന്നു പറഞ്ഞ് പ്രതാപ് പോത്തന്‍ പിന്‍മാറിയത്. ഇത് തന്നെ ഏറെ വേദനിപ്പിച്ചതായി അഞ്ജലി മേനോന്‍ പറഞ്ഞിരുന്നു. പ്രതാപ് പോത്തന്റെ വിമര്‍ശനങ്ങളെക്കുറിച്ച് ചോദിപ്പോള്‍ അനാവശ്യ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഇല്ലെന്നായിരുന്നു അഞ്ജലി മേനോന്‍ പറഞ്ഞത്.

അഞ്ജലി മേനോനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് ദുല്‍ഖര്‍ സല്‍മാനെയും ലക്ഷ്മി മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍നിന്നു പ്രതാപ് പോത്തന്‍ പിന്‍മാറിയത്. തന്നെയാരും എഴുതാനും സംവിധാനം ചെയ്യാനും പഠിപ്പിക്കേണ്ടെന്നും തനിക്കിഷ്ടപ്പെടാത്തതൊന്നും ചെയ്യാറില്ലെന്നും പ്രതാപ് പോത്തന്‍ പറഞ്ഞിരുന്നു.

തിരക്കഥ മോശമാണെന്ന് പറഞ്ഞ് അപമാനിച്ചു; പ്രതാപ് പോത്തന്‍ ഉപേക്ഷിച്ച സിനിമ സ്വന്തമായി സംവിധാനം ചെയ്ത് അഞ്ജലീ മേനോന്റെ പ്രതികാരംഒരു വര്‍ഷം മുമ്പാണ് കടലോരത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയത്തിനു പ്രധാന്യം
നല്‍കിക്കൊണ്ടുള്ള ചിത്രം സംവിധാനം ചെയ്യാന്‍ പ്രതാപ് പോത്തന്‍ തീരുമാനിച്ചത്. അഞ്ജലി മേനോനെയാണ് തിരക്കഥ ഏല്‍പിച്ചത്. ഒരു വര്‍ഷവും മൂന്നു ദിവസവും എടുത്ത് അഞ്ജലി തിരക്കഥ നല്‍കുകയും ചെയ്തു. എന്നാല്‍ താന്‍ കരുതിയ ക്ലൈമാക്‌സ് അടക്കമുള്ള കാര്യങ്ങളല്ല അഞ്ജലി തിരക്കഥയില്‍ എഴുതിയിരുന്നതെന്നും തെറ്റു ചൂണ്ടിക്കാട്ടിയിട്ടും തിരുത്താതെ ധാര്‍ഷ്ട്യത്തോടെയാണ് അഞ്ജലി പെരുമാറിയതെന്നുമായിരുന്നു പ്രതാപ് പോത്തന്റെ ആരോപണം.

Keywords:  Kochi, Actor, Actress, Dulkar Salman, Report, Director, Criticism, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia