എന്റെ പുഞ്ചിരിക്ക് പിന്നിലെ രഹസ്യം നീയാണ്, നമ്മുടെ ജീവിത യാത്രയ്ക്ക് പിന്നിലെ വിജയ രഹസ്യവും നീ തന്നെ; ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി 1 കോടിയുടെ ബെന്‍സ് സമ്മാനിച്ച് അനില്‍ കപൂര്‍

 


മുംബൈ: (www.kvartha.com 27.03.2021) എന്റെ പുഞ്ചിരിക്ക് പിന്നിലെ രഹസ്യം നീയാണ്, നമ്മുടെ ജീവിത യാത്രയ്ക്ക് പിന്നിലെ വിജയ രഹസ്യവും നീ തന്നെ. ഭാര്യയ്ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട് ബോളിവുഡ് താരം അനില്‍ കപൂര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചതാണിത്. പിറന്നാള്‍ സമ്മാനമായി ഒരു കോടിയുടെ ബെന്‍സ് എസ്‌യുവിയും അനില്‍ കപൂര്‍ ഭാര്യക്ക് സമ്മാനിച്ചു. എന്റെ പുഞ്ചിരിക്ക് പിന്നിലെ രഹസ്യം നീയാണ്, നമ്മുടെ ജീവിത യാത്രയ്ക്ക് പിന്നിലെ വിജയ രഹസ്യവും നീ തന്നെ; ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി 1 കോടിയുടെ ബെന്‍സ് സമ്മാനിച്ച് അനില്‍ കപൂര്‍
ബെന്‍സിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നായ ജിഎല്‍എസ് ആണ് താരം ഭാര്യയ്ക്കായി സമ്മാനിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലായി വിപണിയിലുള്ള വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 1.04 കോടി രൂപയാണ്. ആഡംബരവും കരുത്തും ഒരുപോലെ ഒത്തു ചേര്‍ന്ന വാഹനമാണിത്.

3.0 ലീറ്റര്‍ പെട്രോള്‍-ഡീസല്‍ എഞ്ചിനുകളാണ് ഈ എസ്യുവിക്ക് കരുത്തേകുന്നത്. ഡീസല്‍ എന്‍ജിന് 330 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട്. മൂന്ന് ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 367 ബിഎച്ച്പിയാണ് കരുത്ത്, ടോര്‍ക്ക് 500 പിഎസും. ഹൈബ്രിഡ് പതിപ്പായ പെട്രോള്‍ എഞ്ചിന്‍ മോഡലില്‍ 22 ബിഎച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറുമുണ്ട്. ഇതില്‍ ഏതു മോഡലാണ് താരം ഭാര്യയ്ക്ക് സമ്മാനിച്ചതെന്ന് വ്യക്തമല്ല.

Keywords:  Anil Kapoor's Birthday Gift for Wife Sunita is a Luxury Car Worth Rs 1 Crore, See Pics, Mumbai, News, Cinema, Bollywood, Actor, Technology, Business, National, Social Media, Birthday Celebration.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia